സംസ്ഥാന പുരസ്കാര തിളക്കത്തിൽ നിപ്മർ
text_fieldsഇരിങ്ങാലക്കുട: ഈ വർഷത്തെ മികച്ച ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററിനുള്ള സംസ്ഥാന പുരസ്കാരം സാമൂഹിക നീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്‍ (നിപ്മർ) ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അഭിമാന നേട്ടമാണ് പുനരധിവാസ ചികിത്സ മേഖലയിലെ മികവിന്റെ കേന്ദ്രമായ നിപ്മർ സ്വന്തമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
എംപവർമെൻറ് ത്രൂ വൊക്കേഷണലൈസേഷൻ, കോൺഫറൻസ് ഹാൾ, കാമ്പസിലെ സൗരോർജ വിളക്കുകൾ, സാമൂഹിക സുരക്ഷ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് റിസർച്ച് സെന്റർ, സെറിബ്രൽ പാൾസി റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, ഡാൻസ് ആൻഡ് മ്യൂസിക് തിയറ്റർ തുടങ്ങി നിരവധി പദ്ധതികൾ ഭിന്നശേഷി സമൂഹത്തിനായി നിപ്മർ പ്രദാനം ചെയ്യുന്നുണ്ട്. വ്യത്യസ്തതരം ഭിന്നശേഷിക്കാർക്ക് വിപുലമായ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനത്തിൽ വളരെ വിശാലമായ സെന്‍സറി ഗാ൪ഡനും പാ൪ക്കും, വീല്‍ ചെയ൪ ഉപയോഗിക്കുന്നവർക്ക് നീന്തല്‍ പരിശീലിക്കാൻ പ്രത്യേകം തയാറാക്കിയ നീന്തല്‍ കുളം, ഫുട്ബാള്‍ കളിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങളോടെയുള്ള ഗ്രൗണ്ട്, ഭിന്നശേഷിക്കാ൪ക്കായി നടത്തപ്പെടുന്ന ബോഷ്യ എന്ന പാരാലിമ്പിക്ക് സ്പോ൪ട്സില്‍ പങ്കെടുക്കാനുള്ള പരിശീലനം എന്നിവയെല്ലാം സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.