നിരാമയ: കൈയേറ്റം പൊളിക്കണമെന്ന നോട്ടീസിന് സ്റ്റേ
text_fields
കൊച്ചി: ബി.െജ.പി എം.പി രാജീവ് ചന്ദ്രശേഖറിെൻറ നിരാമയ റിട്രീറ്റ് റിസോര്‍ട്ട് പുറേമ്പാക്ക് കൈയേറി നടത്തിയ നിർമാണം പൊളിച്ചുനീക്കാൻ കുമരകം പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസ് ഹൈകോടതി സ്റ്റേ ചെയ്തു. കുമരകത്ത് കൈയേറി നിര്‍മിച്ച കോട്ടേജും കല്‍ക്കെട്ടും മതിലും 15 ദിവസത്തിനകം പൊളിച്ചുനീക്കാനും പുറേമ്പാക്കുഭൂമി ഒഴിവാക്കാനും ആവശ്യപ്പെട്ട് നൽകിയ നോട്ടീസാണ് സ്റ്റേ ചെയ്തത്. പഞ്ചായത്ത് സെക്രട്ടറിക്ക് ഇപ്രകാരം നോട്ടീസ് നൽകാൻ അധികാരമില്ലെന്നുകാണിച്ച് നിരാമയ റിസോർട്ട് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. സർക്കാർ, റവന്യൂ, പഞ്ചായത്ത് അധികൃതരടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവായി.
കുമരകം വില്ലേജില്‍ ബ്ലോക്ക് 11ല്‍പെട്ട കായല്‍ പുറേമ്പാക്കിലും ബ്ലോക്ക് പത്തില്‍ റീസര്‍വേ 302/ഒന്നില്‍പെട്ട തോട് പുറേമ്പാക്കിലും കൈയേറ്റമുണ്ടെന്ന് സ്ഥിരീകരിച്ചായിരുന്നു നോട്ടീസ്. ഏഴര സെൻറ് പുറേമ്പാക്കുഭൂമി കൈയേറിയതായാണ് പരിശോധനയില്‍ സ്ഥിരീകരിച്ചത്. ഇക്കാര്യം സ്റ്റോപ് മെമ്മോയിലൂടെ റിസോര്‍ട്ട് ഉടമകളെ അറിയിച്ചു. പൊളിച്ചുമാറ്റിയില്ലെങ്കില്‍ പഞ്ചായത്ത് ഇവ നീക്കം ചെയ്ത് ചെലവ് റിസോര്‍ട്ട് അധികൃതരില്‍നിന്ന് ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. വീണ്ടും പരിശോധന നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ, പഞ്ചായത്ത് അധികൃതര്‍ നവംബർ 24ന് രാവിലെ റിസോർട്ട് സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. കൈയേറ്റം സ്ഥിരീകരിച്ചും നടപടി ആവശ്യപ്പെട്ടും തഹസിൽദാറുടെ റിപ്പോർട്ട് ഉച്ചക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ൈവകീേട്ടാടെ പഞ്ചായത്ത് ഒഴിപ്പിക്കല്‍ നോട്ടീസും നല്കി.
ഒറ്റ ദിവസംതന്നെ നടപടികളെല്ലാം പൂർത്തിയാക്കി ൈകയേറ്റം സ്ഥിരീകരിച്ച് നോട്ടീസ് നൽകിയത് ചട്ടവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു. കൈയേറ്റം സ്ഥിരീകരിക്കുന്ന നോട്ടീസിൽ എതിർപ്പുകൾ 15 ദിവസത്തിനകം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. മറുവാദം ഉന്നയിക്കാൻ അവസരം നൽകാതെ കൈയേറ്റം സ്ഥിരീകരിച്ചശേഷം നൽകിയ നോട്ടീസ് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. രാഷ്ട്രീയക്കാരുടെ സമരത്തെയും മറ്റും തുടർന്ന് രാഷ്ട്രീയപ്രേരിതമായാണ് നടപടിയെന്നും ഹരജി കുറ്റപ്പെടുത്തി. ഹരജി വീണ്ടും ഡിസംബർ ആറിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.