അർധരാത്രിയെയും വകഞ്ഞുമാറ്റി നിർഭയം അവർ നടന്നു... VIDEO
text_fieldsതിരുവനന്തപുരം: രാപ്പകൽ വ്യത്യാസമില്ലാതെ പൊതുഇടങ്ങൾ തങ്ങളുടേത് കൂടിയാണെന്ന പ്രഖ്യാപനവുമായി സ്ത്രീകളുടെ രാത്രി നടത്തം. സംസ്ഥാനത്തെ 250ഒാളം കേന്ദ്രങ്ങളിലാണ് അർധരാത്രിയെയും വകഞ്ഞുമാറ്റി സ്ത്രീകൾ നിരത്തുകളിലെ ധൈര്യസാന്നിധ്യമായത്. ഡൽഹി തെരുവിൽ നിർഭയ പീഡനത്തിനിരയായതിെൻറ ഒാർമദിനത്തിൽ സംസ്ഥാന ശിശു വികസന വകുപ്പ് ഞായറാഴ്ച രാത്രി 11 മുതൽ അർധരാത്രിക്കു ശേഷം ഒരുമണിവരെ രാത്രി നടത്തം സംഘടിപ്പിച്ചപ്പോൾ കണ്ണികളാകാൻ വിവിധ കേന്ദ്രങ്ങളിൽ പ്രമുഖരായ വനിതകൾ ഉൾപ്പെടെയുള്ളവരെത്തി. വിവിധ ജില്ലകളില്‍ 8,000ത്തോളം സ്ത്രീകള്‍ പങ്കെടുത്തു.
ഏറ്റവും അധികംപേര്‍ രാത്രി നടന്നത് തൃശൂര്‍ ജില്ലയിലാണ്. 47 സ്ഥലങ്ങളിലാണ് ഇവിടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇടുക്കിയില്‍ രണ്ട് സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ആലപ്പുഴ-23, കൊല്ലം-3, പത്തനംതിട്ട-12, ഇടുക്കി-രണ്ട്, പാലക്കാട് -31, കോഴിക്കോട് -ആറ്, കണ്ണൂര്‍ -15, മലപ്പുറം -29, കോട്ടയം -29, എറണാകുളം -27 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രാത്രി നടത്തം നടന്ന സ്ഥലങ്ങള്‍. വരും ദിവസങ്ങളിൽ മുൻകൂട്ടി അറിയിക്കാതെ 100 നഗരങ്ങളില്‍ വളൻറിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും രാത്രി നടത്തം തുടരും.
തിരുവനന്തപുരം നഗരത്തില്‍ മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം എന്നീ ആറ് സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ആറ് കേന്ദ്രങ്ങളിൽ നിന്നുള്ളവരും തമ്പാനൂരിൽ സംഗമിച്ചു. ആലംകോട്, തോട്ടവാരം, ചെറുവള്ളിമുക്ക്, മാമം, ടോള്‍ മുക്ക്, നാലുമുക്ക്, ഗ്രാമത്തുംമുക്ക്, കൊല്ലമ്പുഴ, വര്‍ക്കല മുനിസിപ്പാലിറ്റി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, വര്‍ക്കല െറയില്‍വേ സ്‌റ്റേഷന്‍, വാമനപുരം, ഗോകുലം മെഡിക്കല്‍കോളേജ്, വെഞ്ഞാറമൂട്, നെല്ലനാട് പഞ്ചായത്ത്, മാണിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളാണ് തിരുവന്തപുരം ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോഓഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെൻറ്, ബീനപോൾ, സിനിമ താരം പാര്‍വതി, ദിവ്യ എസ്. അയ്യര്‍, അസി. കലക്ടര്‍ അനു കുമാരി, വനിത കമീഷൻ അംഗം ഇ.എം. രാധ, എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, ഷാജി കരുണിെൻറ ഭാര്യ അനസൂയ, പ്ലാനിങ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, പി.എസ്. ശ്രീകല എന്നിവര്‍ മാനവീയം വീഥിയില്‍ രാത്രി നടത്തത്തില്‍ പങ്കാളികളായി. പെങ്കടുത്തവർക്ക് രാത്രിയില്‍ തിരികെ പോകുന്നതിന് വാഹന സൗകര്യവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.