നിർമൽ തട്ടിപ്പ്: മുൻമന്ത്രിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ ഉന്നതതല ഗൂഢാലോചന നടന്നെന്ന് ക്രൈംബ്രാഞ്ച്. ഇതിെൻറ അടിസ്ഥാനത്തിൽ മുൻമന്ത്രിയും എം.എൽ.എയുമായ വി.എസ്. ശിവകുമാറിെൻറ സുഹൃത്തിനെ ചോദ്യം ചെയ്തു. കോടികളുടെ വെട്ടിപ്പ് നടത്താൻ ചിട്ടിക്കമ്പനി ഉടമയെ സഹായിെച്ചന്ന കണ്ടെത്തലിനെ തുടർന്നാണ് ശിവകുമാറിെൻറ സുഹൃത്തായ ഹരികൃഷ്ണനെ ചോദ്യം ചെയ്തത്. സെക്രേട്ടറിയറ്റിൽനിന്ന് രഹസ്യം ചോർത്തിയതായി ഇൻറലിജൻസ് കണ്ടെത്തിയ തമിഴ്നാട്ടിലെ പി.ആർ.ഡി ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണനെയും ചോദ്യം ചെയ്തതായാണ് വിവരം. ഇതോടെ തട്ടിപ്പിൽ ഉന്നത ഇടപെടൽ നടന്നെന്നാണ് വ്യക്തമാകുന്നത്.
പാപ്പരത്തം പ്രഖ്യാപിക്കുന്നതിനുമുമ്പ് നിർമൽ ചിട്ടിക്കമ്പനി ഉടമ നിർമലൻ സ്വത്തുക്കൾ മറ്റ് ചിലരുടെ പേരുകളിലേക്ക് മാറ്റിയെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സബ്കോടതിയെ സമീപിക്കുന്നത് സെപ്റ്റംബർ ആദ്യവാരമാണ്. ഇതിനുമുമ്പ് കോടികളുടെ സ്വത്തുക്കള്‍ ഒ.എസ്. സനൽ, പ്രദീപ് എന്നിവരുടെ പേരുകളിലേക്ക് മാറ്റിയതായും ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. ആഗസ്റ്റ് 28നാണ് നിർമലൻ അവസാന രജിസ്ട്രേഷൻ നടത്തിയത്. മൂന്ന് ഫ്ലാറ്റുകളും നഗരത്തിലെ ഭൂമിയുമാണ് ഇവരുടെ പേരുകളിലേക്ക് മാറ്റിയത്. സനലിനെയും പ്രദീപിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്.
ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എൻ.ആർ.എച്ച്.എമ്മിെൻറ മുഖ്യ ചുമതലക്കാരനായിരുന്ന ഹരികൃഷ്ണനെയും തമിഴ്നാട് പി.ആർ.ഡി ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നിലും ഇൗ ബിനാമി ഇടപാടാണെന്നാണ് വിവരം ലഭിക്കുന്നത്. നിർമലെൻറ ബന്ധുവാണ് ഉണ്ണികൃഷ്ണനെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
എന്നാൽ, നിർമലൻ എവിടെയാണെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങേളാ സൂചനയോ ലഭിച്ചിട്ടില്ല. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.