നിർമാല്യം മതേതര മനസ്സുകളുടെ വിളംബരം –പി.എന്‍. ഗോപീകൃഷ്ണന്
text_fieldsകാസർകോട്: ഒരുവിധ അപസ്വരങ്ങളും ഇല്ലാതെ കഴിഞ്ഞ അമ്പത് വര്‍ഷമായി പ്രദര്‍ശിപ്പിച്ചുവരുന്ന ചലച്ചിത്രമാണ് നിമാല്യമെന്ന് കവിയും എഴുത്തുകാരനുമായ പി.എന്‍. ഗോപീകൃഷ്ണന്. നിർമാല്യത്തിന്റെ സംവിധായകനും കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരോട് സാഹിത്യ, ചലച്ചിത്ര ലോകം എക്കാലവും കടപ്പെട്ടിരിക്കുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റേയും തീക്ഷ്ണമായ കഥാതന്തു തന്റെ കഥാപാത്രമായ വെളിച്ചപ്പാടിലൂടെ അവതരിപ്പിച്ചത് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ പലരീതിയില്‍ ചര്‍ച്ച ചെയ്തേക്കാമെന്നു തോന്നാമെങ്കിലും ഇന്ത്യയുടെ മതേതര മനസ്സ് നെഞ്ചേറ്റിയ ചലച്ചിത്രം തന്നെയാണ് പുരസ്കാരങ്ങള്‍ അനവധി കരസ്ഥമാക്കിയ നിർമാല്യം.
കാസര്‍കോട് ഫിലിം സൊസൈറ്റി, അസാപ് കാസര്‍കോട്, ഫ്രാക് കള്‍ച്ചറല്‍ ഫോറം കാസര്‍കോടന്‍ കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിർമാല്യത്തിന്റെ 50 വര്‍ഷം എം.ടിയുടെ ‘നവതി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഗോപീകൃഷ്ണന്. എം.ടിയോടൊപ്പം ദീര്‍ഘകാലം ചെലവഴിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കഥാകാരനുമായ കെ.എ. ഗഫൂര്‍ എം.ടിക്ക് ആദരമര്‍പ്പിച്ചു സംസാരിച്ചു. എം.ടി. നല്കിയ പ്രോത്സാഹനങ്ങളും സ്നേഹവായ്പും അദ്ദേഹം വിവരിച്ചു. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ കവി പി.എന്‍. ഗോപീകൃഷ്ണനെ അനുമോദിച്ചുകൊണ്ട് ടി.കെ. ഉമ്മര്‍ സംസാരിച്ചു. എം.ടിയുടെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയെ ആസ്പദമാക്കി കെ.പി. ശശികുമാറിന്റെ ഏകാഭിനയവുമുണ്ടായിരുന്നു. സൊസൈറ്റി പ്രസിഡന്റ് ജി.ബി. വത്സന് ആമുഖ ഭാഷണം നടത്തി. ഫ്രാക് ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന് സംസാരിച്ചു. സംഘാടക സമിതിയുടെ പ്രത്യേക ഉപഹാരം ജി.ബി. വത്സന് നല്കി. ഇ. പത്മാവതി, റഫീഖ് ഇബ്രാഹിം, കെ.വി. മണികണ്ഠദാസ്, കെ.വി. ഗോവിന്ദന്, അബു ത്വാഇ എന്നിവര്‍ സംസാരിച്ചു. സുബിന് ജോസ് മോഡറേറ്ററായിരുന്നു. പി. പ്രേമചന്ദ്രന്, രചന അബ്ബാസ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.