ചന്ദ്രബോസ് വധം: പ്രതി നിഷാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം
text_fieldsകൊച്ചി: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് ഹൈകോടതി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. തൃശൂരിലെ പുഴയ്ക്കലിലുള്ള ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ഇതുവരെ പരോൾ ലഭിക്കാത്തത് കണക്കിലെടുത്താണ് ജസ്റ്റിസ് എ.എം ഷെഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉപാധിയോടെ ജാമ്യം അനുവദിച്ചത്.
മൂന്നുലക്ഷം രൂപയുടെ ബോണ്ട്, തുല്യ തുകയുടെ രണ്ട് ആൾജാമ്യം എന്നിവയാണ് മുഖ്യ ഉപാധി. എല്ലാ ദിവസവും പേരാമംഗലം പൊലീസ് സ്േറ്റഷനിൽ ഹാജരായി ഒപ്പിടണമെന്നും നിർദേശിച്ചിട്ടുണ്ട്.
കീഴ്കോടതി വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ ഹൈകോടതിയുെട പരിഗണനയിലുണ്ട്. 2015 ജനുവരി 29 ന് അറസ്റ്റിലായതു മുതൽ ജയിലിലാണെന്നും അപ്പീൽ പരിഗണിച്ച് പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും നിഷാമിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.