നിസാം ജയിലില്‍നിന്ന് വിളിച്ചത് അഭിഭാഷകരെയും ക്രിമിനലുകളെയും
text_fieldsതൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം ജയിലില്‍നിന്ന് ഫോണില്‍ വിളിച്ചവരില്‍ അഭിഭാഷകരും ബിസിനസ് പ്രമുഖരും ഗുണ്ടാനേതാക്കളും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉപയോഗിച്ച രണ്ട് സിം കാര്‍ഡുകളുടെ വിശദാംശങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടത്തെിയത്.
രാജസ്ഥാന്‍, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്ന് എടുത്ത സിം കാര്‍ഡുകളാണ് നിസാം ജയിലില്‍ ഉപയോഗിച്ചത്. ഇതാകട്ടെ പത്ത് ഫോണുകളില്‍ ഉപയോഗിച്ചതായി തെളിഞ്ഞു. രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണുകളാണെങ്കില്‍ ആറോ ഏഴോ ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ടാകാം.
2012 മുതല്‍ ഈ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. പതിനായിരത്തോളം കോളുകള്‍ ഒരു സിം കാര്‍ഡില്‍നിന്നും എണ്ണായിരത്തോളം കോളുകള്‍ രണ്ടാമത്തെ സിം കാര്‍ഡില്‍നിന്നും വിളിച്ചിട്ടുണ്ട്. നിസാമിനെ കണ്ണൂരിലത്തെിച്ച ഈ ജനുവരി മുതല്‍ രണ്ടായിരത്തിലധികം ഫോണ്‍ കോളുകളാണ് നിസാം ചെയ്തതെന്നാണ് കണ്ടത്തെല്‍. ജയിലില്‍ നിസാമിന് സുഖസൗകര്യം ലഭിക്കുന്നുവെന്ന ആക്ഷേപമുയര്‍ന്നപ്പോള്‍ ജയില്‍ ഡി.ജി.പി നേരിട്ടത്തെി പരിശോധിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ളെന്ന മറുപടിയാണ് നല്‍കിയത്. ജയിലിനുള്ളില്‍നിന്ന് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന സഹോദരന്മാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ജയിലിലെ ഒൗദ്യോഗിക ഫോണില്‍നിന്ന് മാത്രമാണ് നിസാം വിളിച്ചതെന്നാണ് ജയില്‍ മേധാവി മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍, നിസാം ഉപയോഗിച്ച രണ്ട് സിം കാര്‍ഡുകളില്‍നിന്നുള്ള വിളികളില്‍ ക്രിമിനല്‍ അഭിഭാഷകര്‍, ബിസിനസുകാര്‍, ഗുണ്ടാ നേതാക്കള്‍ എന്നിവരുമുണ്ടെന്ന് സൈബര്‍ വിഭാഗം കണ്ടത്തെി. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് കടവി രഞ്ജിത്തിനെ നിരവധി തവണ ഈ ഫോണില്‍നിന്ന് വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. കടവി രഞ്ജിത് പ്രതികരിച്ചിട്ടുമുണ്ട്. കണ്ണൂര്‍, തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള ആറ് അഭിഭാഷകരുടെ നമ്പറുകളിലേക്കും ദൈര്‍ഘ്യമേറിയ നിരവധി കോളുകളുണ്ട്. പ്രതിദിനം അമ്പതോളം കോളുകളാണ് ചെയ്തത്.
തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ നമ്പറുകളിലേക്ക് നിസാം വിളിച്ചിട്ടുണ്ട്. ഇത് നിസാം ജയിലിനകത്തിരുന്ന് ബിസിനസ് നിയന്ത്രിച്ചുവെന്ന പരാതി സാധൂകരിക്കുന്നതാണ്. ഒന്നിലേറെ ഫോണുകളും രണ്ട് സിം കാര്‍ഡും അതില്‍ത്തന്നെ ദൈര്‍ഘ്യമേറിയ വിളികളുമായതിനാല്‍ ജയില്‍ ജീവനക്കാര്‍ അറിയാതെയാകില്ളെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്ന സഹോദരന്മാരുടെയും കമ്പനി പാര്‍ട്ണറും ബന്ധുവുമായ ബഷീറലിയുടെയും പരാതികള്‍ സ്ഥിരീകരിക്കുന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സഹോദരങ്ങളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത അന്തിക്കാട് പൊലീസ് അന്വേഷണം തുടങ്ങി. പരാതി പിന്‍വലിച്ചെങ്കിലും ഇവരുടെയും നിസാമിന്‍െറ ഭാര്യയുടെ അടക്കമുള്ള ബന്ധുക്കളുടെയും മൊഴി വീണ്ടും എടുക്കും. ഫോണ്‍വിളിയിലെ കൂടുതല്‍ വിശദാംശങ്ങള്‍ സൈബര്‍ സെല്ലില്‍നിന്ന് വാങ്ങാനാണ് അന്വേഷണസംഘത്തിന്‍െറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.