നിസാമിന്‍െറ മുന്‍ ബംഗളൂരു യാത്രകളും ദുരൂഹം
text_fieldsകണ്ണൂര്‍: മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാനിടയായ ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന്‍െറ തടവറയിലെ ഫോണ്‍ വിളി വിവാദത്തില്‍ പിന്നാമ്പുറക്കഥകള്‍ വേറെയും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മൂന്ന് തവണ ബംഗളൂരു കോടതിയില്‍ ഹാജരാക്കിയപ്പോഴെല്ലാം പൊലീസ് എസ്കോര്‍ട്ടില്‍ ഇയാളെ കൂട്ടാളികള്‍ പിന്തുടര്‍ന്നു സഹായം നല്‍കിയെന്നാണ് വിവരം. ഈ യാത്രകളോടെ തടവറയില്‍ നേരത്തേ തന്നെ ഫോണ്‍ എത്തിയിട്ടുണ്ടെന്നും ആ വിവരം പുറത്ത് കൊണ്ടുവരാനുള്ള അന്വേഷണം വേണമെന്നും പൊലീസ് കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നു.
ബംഗളൂരുസിറ്റി ഡിവിഷന്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് നിസാമിനെതിരെ വധശ്രമക്കേസുള്ളത്. ഈ കേസ് നടപടി നിസാമിന് നിരന്തരം ബംഗളൂരു യാത്രക്ക് ഉപയോഗപ്പെടുന്ന വിധത്തിലായിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഏപ്രില്‍ 26നാണ് കണ്ണൂരില്‍ നിന്ന് ആദ്യമായി നിസാമിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. തലേന്ന് പുറപ്പെട്ട് പിറ്റേന്ന് തിരിച്ചത്തെുകയായിരുന്നു. സാധാരണ അന്തര്‍സംസ്ഥാന റിമാന്‍ഡ് കേസുകളില്‍ പൊലീസ് എസ്കോര്‍ട്ട് ചോദിച്ചാല്‍ കിട്ടാറില്ളെന്നും നിസാമിന്‍െറ കാര്യത്തില്‍ മൂന്ന് തവണയും അത് ലഭിച്ചെന്നും ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നു.
എസ്കോര്‍ട്ട് കിട്ടാതിരുന്നാല്‍ മെയില്‍വഴിയും ടെലഗ്രാം വഴിയും കോടതിയെ ജയില്‍ അധികൃതര്‍ വിവരം അറിയിക്കാറാണ് പതിവ്. അതനുസരിച്ച് കേസ് നീട്ടിവെക്കും. രാജ്യദ്രോഹകേസുകള്‍ ഉള്‍പ്പെടെ ഇങ്ങനെ നീട്ടിവെക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, നിസാമിന് എസ്കോര്‍ട്ട് കൃത്യമായി കിട്ടുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍മുതലുള്ള യാത്രയിലും നിസാമിന്‍െറ കൂടെ ആളുകള്‍ പിന്തുടര്‍ന്നിരിക്കാമെന്നും അന്ന് തന്നെ ഫോണ്‍ ജയിലില്‍ എത്തിയതായും പൊലീസ് കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു. സെന്‍ട്രല്‍ ജയിലിലെ 10ാം നമ്പര്‍ ബ്ളോക്കില്‍ പ്രത്യേക സെല്ലിലാണ് നിസാമിനെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ അത്രത്തോളം സൗകര്യങ്ങളൊന്നുമില്ല. മനോരോഗികളെയും ഈ സെല്ലുകളിലാണ് താമസിപ്പിക്കാറ്. ആത്മഹത്യാ സാഹചര്യം ഒഴിവാക്കാന്‍ ഫാന്‍ ഉള്‍പ്പെടെയുള്ളവ ഈ സെല്ലില്‍ ഉണ്ടാവുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.