Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.ഐ.ടി പൂർവ...

എൻ.ഐ.ടി പൂർവ വിദ്യാർഥിക്ക് അപൂർവ ബഹുമതി; പ്രഫ. മാരുതി അകെല്ലയുടെ പേരിൽ ഛിന്നഗ്രഹം

text_fields
bookmark_border
nit
cancel
camera_alt

പ്രഫ. മാരുതി അകെല്ല

ചാ​ത്ത​മം​ഗ​ലം: എ​ൻ.​ഐ.​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​ഫ. മാ​രു​തി അ​കെ​ല്ല​ക്ക് അ​പൂ​ർ​വ ബ​ഹു​മ​തി. 1990ൽ ​ക​ണ്ടെ​ത്തി​യ 5376ാം ന​മ്പ​ർ ഛിന്ന ​ഗ്ര​ഹ​ത്തി​ന് ഇ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​കെ​ല്ല ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യ​ത്. ഛിന്ന​ഗ്ര​ഹ​ങ്ങ​ളു​ടെ നാ​മ​ക​ര​ണ​ത്തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ജ്യോ​തി​ശാ​സ്ത്ര യൂ​നി​യ​ൻ (ഐ.​എ.​യു) വ​ർ​ക്കി​ങ് ഗ്രൂ​പ് ഏ​റ്റ​വും പു​തി​യ ബു​ള്ള​റ്റി​നി​ലാ​ണ് പ്ര​ഫ. അ​കെ​ല്ല​യു​ടെ പേ​ര് ഒ​രു ഛിന്ന​ഗ്ര​ഹ​ത്തി​ന് ന​ൽ​കി​യ​താ​യി അ​റി​യി​ച്ച​ത്. സ​ങ്കീ​ർ​ണ്ണ​മാ​യ ച​ല​നാ​ത്മ​ക സം​വി​ധാ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ലും ജ്യോ​തി​ശാ​സ്ത്ര​ത്തി​ലെ നി​ര​വ​ധി വി​ജ​യ​ക​ര​മാ​യ പ്ര​യോ​ഗ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ബ​ഹു​മ​തി.

ആ​കാ​ശ​ത്ത് ചം​ക്ര​മ​ണം ചെ​യ്യു​ന്ന വ​സ്തു​ക്ക​ളു​ടെ പേ​രി​ടു​ന്ന​തി​നു​ള്ള അ​ധി​കാ​രം ഐ.​എ.​യു​വി​നാ​ണ്. ജ​പ്പാ​നി​ലെ കു​ഷി​രോ ഒ​ബ്സ​ർ​വേ​റ്റ​റി​യി​ലെ എ​സ്. യൂ​ഈ​ഡ​യും എ​ച്ച്. ക​നേ​ട​യൂം ചേ​ർ​ന്നാ​ണ് ചൊ​വ്വ​ക്കും വ്യാ​ഴ​ത്തി​നു​മി​ട​യി​ലു​ള്ള ഈ ഛി​ന്ന​ഗ്ര​ഹ​ത്തെ 1990ൽ ​ക​ണ്ടെ​ത്തി​യ​ത്. 5376 ന​മ്പ​റു​ള്ള ഈ ഛി​ന്ന​ഗ്ര​ഹ​ത്തി​ന് എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം വ്യാ​സ​മു​ണ്ട്. മാ​രു​തി അ​കെ​ല്ല എ​ന്ന് പേ​രി​ട്ട ഈ ​ചെ​റു​ഗ്ര​ഹ​ത്തി​ന് ഒ​രു പ്രാ​വ​ശ്യം സൂ​ര്യ​നെ ചു​റ്റു​ന്ന​തി​ന് മൂ​ന്നേ​മു​ക്കാ​ൽ വ​ർ​ഷം വേ​ണം. നാ​സ​യി​ലെ ജെ​റ്റ് പ്രൊ​പ​ൽ​ഷ​ൻ ല​ബോ​റ​ട്ട​റി​യു​ടെ സ്മാ​ൾ ബോ​ഡി ഡാ​റ്റാ​ബേ​സി​ൽ ഇ​തു​സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ എ​യ്റോ സ്പേ​സ് എ​ൻ​ജി​നീ​യ​ർ പ്ര​ഫ. അ​കെ​ല്ല ടെ​ക്സ​സ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഓ​സ്റ്റി​ൻ ക്യാ​മ്പ​സി​ലെ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് എ​യ്റോ​സ്പേ​സ് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് മെ​ക്കാ​നി​ക്സി​ലെ കൊ​ക്ക​റ​ൽ ഫാ​മി​ലി എ​ൻ​ഡോ​വ്മെ​ന്റ് ചെ​യ​ർ പ്ര​ഫ​സ​ർ ആ​ണ്. കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ൽ 1992ലെ ​മെ​ക്കാ​നി​ക്ക​ൽ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 2024 ഫെ​ബ്രു​വ​രി​യി​ൽ ച​ന്ദ്ര​നി​ൽ ഇ​റ​ക്കി​യ ബ​ഹി​രാ​കാ​ശ വാ​ഹ​നം നി​യ​ന്ത്രി​ച്ചി​രു​ന്ന ഇ​ന്റ്യൂ​ട്ടീ​വ് മെ​ഷീ​ൻ​സ് (ഐ.​എം-1) അ​ദ്ദേ​ഹ​ത്തി​ന്റെ ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ളു​ടെ ഫ​ല​പ്രാ​പ്തിയാണ്. അ​സ്‌​ട്രോ ഡ​യ​നാ​മി​ക്സി​ലെ വി​ജ​യ​ക​ര​മാ​യ പ​ല സം​രം​ഭ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്റെ ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ളാ​ണെ​ന്ന് ഐ.​എ.​യു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നി​ര​വ​ധി പ്ര​ഫ​ഷ​നൽ അ​ക്കാ​ദ​മി​ക​ളി​ലും പ്ര​ഫ. അ​കെ​ല്ല അം​ഗ​മാ​ണ്. പ​ല ലോ​കോ​ത്ത​ര ബ​ഹു​മ​തി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ളും പാ​ണ്ഡി​ത്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ഫ. അ​കെ​ല്ല​യെ കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി 2023ൽ ​ഡി​സ്റ്റി​ങ്ഗ്വി​ഷ്ഡ് അ​ലു​മി​നി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitasteroidKozhikode News
News Summary - NIT Prof Maruti Akella Asteroid
Next Story