നിദ ഷഹീർ കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ
text_fieldsകൊണ്ടോട്ടി: യു.ഡി.എഫ് ധാരണ പ്രകാരം കൊണ്ടോട്ടി നഗരസഭയിൽ ഇനി കോൺഗ്രസ് ചെയർപേഴ്സൺ. നീറാട് വാർഡ് കൗൺസിലർ നിദ ഷഹീറിനെ അധ്യക്ഷയായി തെരഞ്ഞെടുത്തു. കെ.പി. നിമിഷ ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. ആകെ 40 സീറ്റുള്ള നഗരസഭയിൽ 32 വോട്ടുകൾ നിദയ്ക്ക് ലഭിച്ചു. നിമിഷക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ടുവോട്ടുകൾ അസാധുവായി.
നീറാട് വാർഡ് കൗൺസിലർ ആണ് നിദ ഷഹീർ. സംസ്ഥാനത്തെ പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഇവരെന്ന് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ധാരണ പ്രകാരമായിരുന്നു സ്ഥാന മാറ്റങ്ങൾ
ഇതോടെ 26കാരിയായ നിദ ഷഹീറിർ സംസ്ഥാനത്തെ നഗരസഭകളെ നയിക്കുന്നവരില്‍ പ്രായംകുറഞ്ഞ അധ്യക്ഷയെന്ന ബഹുമതി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.