Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂർ: സമര സമിതി...

കീഴാറ്റൂർ: സമര സമിതി നേതാക്കളുമായി നിതിൻ ഗഡ്​​കരി കൂടിക്കാഴ്​ച നടത്തും

text_fields
bookmark_border
കീഴാറ്റൂർ: സമര സമിതി നേതാക്കളുമായി നിതിൻ ഗഡ്​​കരി കൂടിക്കാഴ്​ച നടത്തും
cancel

ന്യൂഡൽഹി: കീഴാറ്റുർ ബൈപ്പാസ്​ സമരത്തിലെ വയൽകിളികളുമായി കേ​ന്ദ്ര ഉപരിതല ഗതാഗത മ​ന്ത്രി നിതിൻ ഗഡ്​​കരി കൂടിക്കാഴ്​ച നടത്തുമെന്ന്​ ബി.ജെ.പി നേതാവ്​ പി.കെ കൃഷ്​ണദാസ്​. ആഗസ്​ത്​ മൂന്നിന്​ മന്ത്രാലയത്തിൽ നടക്കുന്ന ചർച്ചയിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്​ഥരും സംസ്​ഥാന ബി.ജെ.പി എം.പിമാരും നേതാക്കളും പ​െങ്കടുക്കും. കേരള സർക്കാറി​നെ പ്രതിനിധീകരിച്ച്​ ചർച്ചയിലേക്ക്​ ആരെയും ക്ഷണിച്ചിട്ടില്ലെന്നും പി.കെ കൃഷ്​ണദാസ്​ വ്യക്​തമാക്കി. 

കീഴാറ്റൂർ ബൈപാസി​​​െൻറ​ നിലവിലെ അലൈമ​​െൻറ്​ മാറ്റണമെന്ന്​ ബി.ജെ.പി ആവശ്യപ്പെട്ടതിനെത്തുടർന്നാണ്​ ചർച്ച. തിങ്കളാഴ്​ച നിതിൻ ഗഡ്ക​രിയുമായി ബി.ജെ.പി നേതാവ്​ പി.കെ കൃഷ്​ണദാസ്​ ചർച്ച നടത്തി. ബി.ജെ.പി ബൈപാസിന്​ എതിരല്ലെന്നും എന്നാൽ നിലവിലെ അലൈമ​​െൻറിന്​ പകരം വയൽ നശിപ്പിക്കാതെയുള്ള ബദൽ പാതയുടെ കരട്​ ​ മന്ത്രിയുടെ മുന്നിൽ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്നും പി.കെ കൃഷ്​ണദാസ്​ പറഞ്ഞു. 

ദേശീയ പാതയിൽ തിരുത്തിയിലെ സമരക്കാരെയും ചർച്ചയിലേക്ക്​ ക്ഷണിക്കും. വ്യവസായിയുടെ ഭൂമി സംരക്ഷിക്കാൻ വേണ്ടി തിരുത്തിയിൽ നേ​െരയുള്ള അലൈമ​​െൻറ്​ തിരുത്തി എസ്​ മോഡലിലാണ്​ സർക്കാർ തയാറാക്കിയിരിക്കുന്നത്​. പട്ടിക ജാതിക്കാരായ 28 കുടുംബങ്ങളുടെ വീടും നുറ്റാണ്ടുകളായി ആരാധിക്കുന്ന അമ്പലവുമാണ്​ നഷ്​ട്ടപ്പെടുന്നത്​. കീഴാറ്റുരിൽ മാഫിയകൾ കുന്നുകൾ വാങ്ങികൂട്ടിയിട്ടുണ്ട്​. ബൈപ്പാസി​​​െൻറ കാര്യത്തിൽ കേരള സർക്കാറിനും സി.പി.എമ്മിനും പിടിവാശിയാണ്​. ബദൽ പാത ചർച്ച ചെയ്യാൻപോലും പാടില്ലെന്ന നിലപാടാണ്​ സർക്കാറിനുള്ളത്​. കീഴാറ്റുർ ബൈപ്പാസ്​ നിർമാണം നിർത്തിവെക്കാൻ  സംസ്​ഥാനത്തി​​​െൻറ ചുമതലയുള്ള സമതിക്ക്​ നിർദേശം പോയതായി ആണ്​ അറിയുന്നതെന്നും ​അദ്ദേഹം വ്യക്​തമാക്കി.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsNitin GadkariKeezhattur ActivistsKeezhattur
News Summary - Nithin Gadkari Meets Keezhattur Activists-Kerala News
Next Story