Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെയ് മൂന്നിന് ശേഷവും...

മെയ് മൂന്നിന് ശേഷവും ഘട്ടംഘട്ടമായേ ലോക്​ഡൗണ്‍ പിന്‍വലിക്കാവൂ -നീതി ആയോഗ്​ അംഗം

text_fields
bookmark_border
lockdown-kannur2.jpg
cancel

ന്യൂഡൽഹി: കോവിഡ് വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഉടനെ പിന്‍വലിക്കുന്നത ിനെതിരെ നീതി ആയോഗ് അംഗം ഡോ.വി.കെ പോളി​​െൻറ മുന്നറിയിപ്പ്​. ലോക്ഡൗണ്‍ കാലാവധി കുറക്കുന്നത് കൊറോണ വൈറസിന് വീണ്ടു ം വ്യാപിക്കാനുള്ള അവസരമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ​ വി.കെ പോൾ പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് മൂന്നിനാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്.

ജീവിതം സാധാരണ നിലയിലേക്കെത്തുന്നതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യുമെന്ന്​ അദ്ദേഹം പറഞ്ഞു.

ഇനിയും വൈറസ്​ വ്യാപനമുണ്ടായാൽ ഇതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ​ പിന്നോട്ട് വലിക്കും. അതിനാൽ വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മെയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti aayogmalayalam newsindia newscovid 19lock downDr VK Paul
News Summary - NITI Aayog member Dr VK Paul about lock down -india news
Next Story