വട്ടവട- കൊട്ടക്കാമ്പൂർ: നിവേദിത റിപ്പോർട്ട് അട്ടിമറിക്കാൻ നീക്കം; നീലക്കുറിഞ്ഞി അതിരുകൾ പുനർനിർണയിക്കാൻ ആലോചന
text_fieldsതിരുവനന്തപുരം: വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിൽ ഇടുക്കിയിലെ റവന്യൂ, വനം, സർവേ വകുപ്പുകൾ നടത്തിയ നിയമവിരുദ്ധ പ്രവർത്തനവും കൈയേറ്റവും തടയണമെന്ന നിവേദിത പി. ഹരെൻറ റിപ്പോർട്ട് അട്ടിമറിക്കാൻ നീക്കം.റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ 2015 ഫെബ്രുവരി 16ന് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കും. ഇടുക്കിയിലെ കൃഷിയും വീടുനിർമാണവും ഉൾപ്പെടെ ഭൂമിയിലുള്ള അവകാശങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാർച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പതിറ്റാണ്ടുകളായി ഇവിടെ റവന്യൂരേഖകൾ ബോധപൂർവം തിരുത്തുകയും (മാറ്റിമറിക്കുകയും) മോശമായി സൂക്ഷിക്കുകയും ചെയെതന്നും ഭൂമി പതിച്ചുനൽകിയതുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകൾ രജിസ്റ്റർ ഒന്നും രണ്ടും ലഭ്യമല്ലെന്നും നിവേദിത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വിേല്ലജുകളിലെ തണ്ടപ്പേർ രജിസ്റ്റർ, രജിസ്േട്രഷൻ രേഖകൾ, പട്ടയ ഫയലുകൾ എന്നിവ പരിശോധിച്ചപ്പോൾ രേഖകളിലുള്ളതിനെക്കാൾ പലയിരട്ടി ഭൂമി കൈവശം വെച്ചിരിക്കുെന്നന്നും തിരിച്ചറിഞ്ഞു.
കൈയേറ്റക്കാർ ചോലവനങ്ങൾ അനിയന്ത്രിതമായി നശിപ്പിച്ച് യൂക്കാലി-പ്റ്റസ്- ഗ്രാൻറിസ് തോട്ടങ്ങളാക്കി. ഭൂമി കൈയേറുകയും യൂക്കാലി കൃഷി നടത്തുകയും ചെയ്യുന്നവർ ഇത് വെട്ടിവിറ്റത് തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾക്കാണ്. ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യകമ്പനികളിൽ യൂക്കാലി-ഗ്രാൻറിസിെൻറ ആവശ്യം വർധിച്ചതോടെ ചോലക്കാടുകൾ വ്യാപകമായി നശിപ്പിച്ചു. അതിനാൽ യൂക്കാലിപ്റ്റസ്, ഗ്രാൻറിസ് തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന് നിവേദിത നിർദേശിച്ചു. അതനുസരിച്ചാണ് യൂക്കാലിമരങ്ങൾ കൃഷിചെയ്യുന്നതും മുറിക്കുന്നതും നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
എന്നാൽ, ഉത്തരവിൽ അപാകതയുള്ളതിനാലും ജനജീവിതം ദുസ്സഹമാക്കുകയും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നതിനാലും അത് പുനഃപരിശോധിക്കാനാണ് യോഗതീരുമാനം. കൈയേറ്റക്കാർക്കെല്ലാം നോട്ടീസ് നൽകി അവരുടെ വാദങ്ങൾ കേട്ട് കൈവശമുള്ള രേഖകൾ പരിശോധിച്ച് നിയമപരമായ പട്ടയമാണോ അല്ലാത്തതാണോയെന്ന് തീരുമാനിക്കണമെന്ന നിവേദിതയുടെ നിർദേശമാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്. കുറിഞ്ഞി വന്യജീവി സങ്കേതത്തിെൻറ അതിർത്തികൾ പുനർനിർണയിക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നും യോഗം ഉറപ്പുനൽകി. കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവടയിലെ ബ്ലോക്ക് 62ലെയും പട്ടയഭൂമി ഒഴികെ ഏകദേശം 3200 ഹെക്ടർ സ്ഥലമാണ് നീലക്കുറിഞ്ഞി ഉദ്യാനമായി പ്രാഥമിക പ്രഖ്യാപനം ഉണ്ടായത്. പുതിയ തീരുമാനമനുസരിച്ച് കുറിഞ്ഞി വന്യജീവി സങ്കേതത്തിെൻറ അന്തിമ വിജ്ഞാപനം ഏറെ നീളുമെന്നുറപ്പായി. നിവേദിതയുടെ റിപ്പോർട്ടിെൻറ തുടർനടപടി ഇൗമാസം ഏഴിന് ചേരുന്ന സർവകക്ഷിയോഗത്തോടെ അവസാനിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.