നിവിനാണോ ദുൽഖറാണോ കൂടുതൽ കെയറിങ്? ശോഭിതയുടെ മറുപടി കേട്ട് ചൂളിപ്പോയ അവതാരകൻ
text_fieldsവൻഹിറ്റായി കുറുപ്പ് സിനിമ മുന്നേറിക്കൊണ്ടിരിക്കെ ദുൽഖർ സൽമാനെയും നായിക ശോഭിത ധൂളിപാലയേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അഭിമുഖം വൈറലാകുന്നു. സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളോട് യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് സാധാരണ അവതാരകർ ചോദിക്കാറുള്ളത്. ഇത്തരത്തിലുള്ള ചോദ്യം ചോദിച്ച അവതാരകന് കുറുപ്പിലെ നായിക ശോഭിത ധൂലിപാലിയ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുറിപ്പിൽ ദുൽഖർ സൽമാന്‍റെ നായികയായി എത്തുന്നത് ആന്ധ്ര സ്വദേശിനിയായ ശോഭിത ധൂളിപാലയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനിൽ നിവിൻ പോളിയുടെ നായികയായിരുന്നു ശോഭിത. മലയാളത്തിന്‍റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ച ശോഭിതയോട് ആരാണ് കൂടുതല്‍ കെയറിങ്, ആരാണ് കൂടുതല്‍ ഫ്രണ്ട്‌ലി എന്നായിരുന്നു അവതാരകന്‍റെ ചോദ്യം.
ചോദ്യം കേട്ട് ആശ്ചര്യത്തോടെ കെയറിങ് എന്നാണോ ചോദിച്ചത് എന്ന് എടുത്തു ചോദിക്കുന്നുണ്ട് ശോഭിത. പെട്ടെന്നുതന്നെ തനിക്ക് ആരുടേും കെയറിങ് ആവശ്യമില്ലെന്ന് പ്രതികരിക്കുന്നു. 'കെയറിങ്… എനിക്ക് കെയറിങ്ങിന്‍റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്.' ശോഭിത പറഞ്ഞു.
ശോഭിതയുടെ മറുപടി കേട്ട് പൊട്ടിപൊട്ടി ചിരിക്കുന്ന ദുൽഖറിനേയും വിഡിയോയിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.