നിയമസഭാ അവലോകനം: മുറിച്ചുമാറ്റിയ വിവാദം
text_fields'ബഹറിൽ മുസല്ലയിട്ട് നിസ്കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കൂല്ലെന്ന് പറഞ്ഞ ബാപ്പയുടെ പുത്രനാണ് ഞാൻ. എന്നെ ആർ.എസ്.എസുമായി കൂട്ടിക്കെട്ടാൻ നോക്കേണ്ട' -ഡോ. എം.കെ. മുനീർ ക്ഷുഭിതനായി. കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ (സി.എ.ജി)റിപ്പോർട്ടിെല കിഫ്ബിയെ പറ്റിയുള്ള ഭാഗങ്ങൾ മാറ്റണമെന്ന പ്രമേയേത്താട് പ്രതികരിക്കവേയാണ്, മുനീറിേൻറത് ആർ.എസ്.എസിനുള്ള വക്കാലത്താണെന്ന ഭരണകക്ഷിയുടെ ആരോപണം ഉയർന്നത്.
സി.എച്ചിെൻറ ലീഗാണോ നിലവിലുള്ളതെന്ന് എ.എൻ. ഷംസീർ സംശയിച്ചു. സംസ്ഥാന ഭരണത്തിൽ സി.എ.ജി വഴി കടന്നുകയറാൻ കേന്ദ്രം ശ്രമിക്കുകയാണെന്നാണ് ഷംസീറിെൻറ വിശ്വാസം. ബി.ജെ.പിയുടെ ഇൗ ഗൂഢതന്ത്രെത്ത മുളയിലെ നുള്ളണമെന്ന് വീണാ ജോർജ്. ഭരണഘടന സ്ഥാപനങ്ങളെ ആർ.എസ്.എസ് ദുരുപയോഗിക്കുന്നതിന് ഉദാഹരണമാണ് ഇൗ പരാമർശമെന്ന് എം. സ്വരാജ്. ഭരണഘടന സ്ഥാപനത്തിൽ രാഷ്ട്രീയം കാണുന്നതിൽ കെ.എൻ.എ. ഖാദറിന് വിഷമം.
റിപ്പോർട്ട് നിരാകരിക്കാൻ സഭക്ക് അധികാരമില്ലെന്നും അത് പരിഗണിക്കേണ്ടത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണെന്ന് വി.ഡി. സതീശൻ പറഞ്ഞപ്പോൾ അസാധാരണ സാഹചര്യത്തിലാണ് അസാധാരണ നടപടിയെന്ന് മന്ത്രി തോമസ് െഎസക്. ഇത്തരമൊരു പ്രമേയം വരുന്നതാണ് അസാധാരണത്വമെന്ന് സതീശൻ. ബജറ്റിന് പുറത്ത് കേന്ദ്ര സർക്കാർ വിദേശ കടമെടുത്തപ്പോഴും സി.എ.ജി വിമർശിച്ചത് സതീശൻ ഒാർമിച്ചു. സഭയേക്കാൾ വലുതല്ല, സി.എ.ജി എന്നതിൽ െഎസക് ഉറച്ചുനിന്നു.
ഭരണഘടന സ്ഥാപനങ്ങളെ അവഹേളിക്കുന്ന നീക്കം തെറ്റായ കീഴ്വഴക്കങ്ങൾ സഭയിലുണ്ടാക്കുമെന്ന് കെ.സി. ജോസഫ് മുന്നറിയിപ്പ് നൽകിയപ്പോൾ ഭരണഘടന പ്രകാരമാണോ ഇപ്പോൾ രാജ്യത്ത് എല്ലാം നടക്കുന്നതെന്ന് മന്ത്രി ഇ.പി. ജയരാജൻ സംശയിച്ചു.
സി.എ.ജി റിപ്പോർട്ടിൽ വസ്തുതപരമായ പിശകെന്ന് മുഖ്യമന്ത്രി. സർക്കാറിെനതിരെ പ്രതിപക്ഷം മാധ്യമങ്ങളെ കൂട്ടുപിടിക്കുെന്നന്ന് ജയിംസ് മാത്യു.
സി.എ.ജി റിപ്പോർട്ടുകളെ ഇരുപക്ഷവും എക്കാലവും ആദരിച്ചിരുന്നതായി പ്രതിപക്ഷനേതാവ് ഒാർത്തു. പാമോലിൻ കേസുണ്ടായത്, സി.എ.ജി റിപ്പോർട്ടിൽ നിന്നാണ്. കരുണാകരൻ സർക്കാർ ആ ഭാഗങ്ങൾ ഒഴിവാക്കാതെ ഭരണഘടനയെ ബഹുമാനിച്ചു.
ലാവലിൻ കേസും അങ്ങനെ വന്നതാണ്. റിേപ്പാർട്ട് വഴി കെണിയിലായ മന്ത്രി െഎസക്കിന് ഇപ്പോഴുണ്ടായ ബുദ്ധി അന്ന് പിണറായി വിജയനില്ലാതെ പോെയന്നും രമേശ് ചെന്നിത്തല പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയിൽ വിവാദഭാഗം മാറ്റിയ റിപ്പോർട്ടാണോ വരേണ്ടതെന്ന സംശയം പ്രതിപക്ഷത്ത് അവശേഷിച്ചു. പ്രതിപക്ഷത്തിെൻറ എതിർ ശബ്ദവോട്ടിലും പ്രമേയം പാസായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.