അടിക്കുമുേമ്പ തിരിച്ചടി
text_fieldsപ്രത്യാക്രമണത്തെക്കാൾ നല്ലത് ആക്രമണമാണെന്നുറപ്പിച്ചാണ് ഭരണപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേളയിൽ ആദ്യ ചോദ്യം തന്നെ പ്രതിപക്ഷത്തെ തുറന്നാക്രമിക്കും വിധമായിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെ അംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണം സംബന്ധിച്ചാണ് ജയിംസ് മാത്യു ഉൾപ്പെടെയുള്ളവർ ചോദിച്ചത്.
പ്രതിപക്ഷനേതാവ്, അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്നാവശ്യപ്പെട്ട് ഗവർണറെ സമീപിച്ച കാര്യം മുഖ്യമന്ത്രി പരിഹാസരൂപേണയാണ് ഒാർമിച്ചത്. പ്രതിപക്ഷ നേതാവിനെ കുറിച്ച് ചോദ്യം ഉന്നയിച്ച് തെറ്റായ കീഴ്വഴക്കമാണുണ്ടാക്കുന്നെതന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടിയപ്പോൾ പിഴവ് പറ്റിയെങ്കിൽ പരിശോധിക്കാമെന്ന് സ്പീക്കർ മറുപടി നൽകി.
ഏറ്റവും മാരകമായ വിധം വെള്ളപ്പൊക്കമുണ്ടായ തെൻറ മണ്ഡലത്തിൽ കിടപ്പാടമില്ലാതായ 200ൽപരം പേർക്ക് വീടുണ്ടാക്കാൻ ശ്രമിച്ചതിനാണ് തനിെക്കതിരെ വിജിലൻസ് അന്വേഷണമെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അന്വേഷണെത്തപ്പറ്റി പറയുേമ്പാൾ ചിരിക്കുന്ന പ്രതിപക്ഷാംഗങ്ങളെ കണ്ട് മുഖ്യമന്ത്രി പ്രകോപിതനായി ^ 'ഉളുപ്പ് എന്നൊന്നില്ലാത്തതുകൊണ്ടാണ്, ഇവർ ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവരുടെ കവിളത്താണ് ജനം അടികൊടുത്തത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇവർ അഴിമതി തൊട്ടുതീണ്ടാത്തവരെപ്പറ്റി പറഞ്ഞു നടക്കുകയാണ്!' മുഖ്യമന്ത്രിയുടെ രോഷം കണ്ട് പ്രതിപക്ഷാംഗങ്ങൾ വീണ്ടും ചിരിച്ചു.
ഒരു മുൻ മന്ത്രിയുടെ വീട്ടിൽ നോെട്ടണ്ണൽ യന്ത്രമുണ്ടെന്ന് നിങ്ങൾ പറഞ്ഞുനടന്നല്ലോ? അന്വേഷണത്തിൽ അതു വല്ലതും കണ്ടെത്തിേയാ, ^ അറിേയണ്ടത്, പി. ഉബൈദുല്ലക്കായിരുന്നു. മുഖ്യമന്ത്രി മിണ്ടിയില്ല. ജോസ് കെ. മാണി തന്നോട് 10 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവിനെതിരെ ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞത് പി.ടി. തോമസ് ഒാർമിച്ചു.
അക്കാര്യത്തിൽ അന്വേഷണം വല്ലതുമുണ്ടോയെന്ന ചോദ്യത്തിനും മൗനമായിരുന്നു ഉത്തരം. ലാവലിൻ കേസ് എത്ര തവണ കോടതി മാറ്റിെവച്ചെന്നും തോമസിന് അറിയേണ്ടിയിരുന്നു. ആ കേസിൽ ഇപ്പോൾ താൻ പ്രതിയല്ലെന്നും കോടതി തീരുമാനിക്കെട്ടയെന്നുമായി മുഖ്യമന്ത്രി. 26 വർഷം മുമ്പ് മരിച്ചുപോയ ഭാര്യാ പിതാവിെൻറ പേരിൽ തമിഴ്നാട്ടിൽ ഭൂമിയും തെൻറ പേരിൽ ആശുപത്രിയും വാങ്ങിയെന്ന ആരോപണത്തിൽ നടന്ന അന്വേഷണത്തെ വി.എസ്. ശിവകുമാർ പരിഹസിച്ചു.
പ്രതികാരം തീർക്കാനായി ചോദ്യോത്തരവേള പങ്കിലമാക്കിയതിൽ വി.ഡി. സതീശൻ അരിശം കൊണ്ടു. സർക്കാറിനെപ്പോലെ പ്രതിപക്ഷവും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢതന്ത്രമായി പ്രതിപക്ഷ നേതാവ് അതിനെ കണ്ടു.
നയപ്രഖ്യാപനത്തിന് ഗവർണർക്ക് നന്ദി പറഞ്ഞ് പ്രമേയം അവതരിപ്പിച്ച് ചർച്ച തുടങ്ങിയത്, എസ്. ശർമയാണ്. സർക്കാറിനെതിരെ എത്ര വിവാദം കെട്ടിെപ്പാക്കിയിട്ടും പ്രതിപക്ഷത്തെ ജനം പരാജയപ്പെടുത്തിയതായി ശർമ പറഞ്ഞു. നാട്ടിൽ മതധ്രുവീകരണം നടക്കുേമ്പാൾ എരിതീയിൽ എണ്ണയൊഴിക്കുന്ന സർക്കാർ സ്വന്തം അഴിമതികളെ ജനങ്ങളുടെ കണ്ണിൽ കിറ്റ് ഇട്ട് മൂടിെവക്കുകയാണെന്നാണ് വി.ടി. ബലറാം കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.