നിയമസഭാ അവലോകനം
text_fieldsഅടിയന്തര ചർച്ച അനുവദിച്ചതുവഴി പ്രതിപക്ഷത്തെ കെണിയിലാക്കാനാണ് ധനമന്ത്രി തോമസ് െഎസക് ശ്രമിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്, വി.ഡി. സതീശനായിരുന്നു. കിഫ്ബി വഴി ഭരണഘടനവിരുദ്ധമായി വായ്പ വാങ്ങിയെന്ന സി.എ.ജി പരാമർശമായിരുന്നു വിഷയം. ബജറ്റ് ചർച്ചക്കിടെ നിരന്തരം പരാമർശമാകുന്ന ഇക്കാര്യത്തിൽ അടിയന്തര ചർച്ചക്ക് അനുമതി നിഷേധിക്കുന്ന പക്ഷം ഭരണപക്ഷത്തെ കടന്നാക്രമിച്ച് ഇറങ്ങിപ്പോക്കും ബഹളവും ഉണ്ടാക്കാൻ പ്രതിപക്ഷം കോപ്പുകൂട്ടിയിരുന്നിരിക്കണം.
ധനമന്ത്രി ചർച്ചക്ക് തയാറായപ്പോൾ ബജറ്റ് ചർച്ചക്കിെട കിഫ്ബി ഒരു പ്രത്യേക ചർച്ചയായി അങ്ങനെമാറി. കിഫ്ബി മസാലബോണ്ടും മറ്റുമായി കൊള്ളപ്പലിശക്കെടുത്ത വായ്പകൾ എല്ലാം ഭരണഘടന വിരുദ്ധമാണെന്ന് കണ്ടെത്തിയതാണ് സി.എ.ജിക്കെതിരെ ധനമന്ത്രി തിരിയാൻ കാരണമെന്ന് സതീശൻ ആരോപിച്ചപ്പോൾ ഭരണഘടനക്കെതിരെ എെന്തങ്കിലും ചെയ്തെങ്കിൽ സർക്കാറിെന കേന്ദ്രം വെറുതെ വിടുമായിരുന്നോെയന്ന് ജയിംസ് മാത്യുവിെൻറ മറുചോദ്യം.
സംസ്ഥാന സർക്കാറിനെയാണ്, വിദേശ കടമെടുപ്പിൽ കേന്ദ്രത്തിന് നിയന്ത്രിക്കാൻ അധികാരമുള്ളതെന്നും കിഫ്ബി േപാലുള്ള ബോഡി-കോർപറേറ്റ് സ്ഥാപനങ്ങൾക്ക് നിയന്ത്രണമിെല്ലന്നും വാദിച്ച് എം. സ്വരാജും മുല്ലക്കര രത്നാകരനും എതിർത്തുനിന്നു. ഭരണഘടനപ്രശ്നങ്ങളിൽ വി.ഡി. സതീശനാണോ അന്തിമവാക്ക് എന്ന് സ്വരാജ് സംശയിച്ചു.
പ്രതിപക്ഷനേതാവ് അത്ര പോരെന്ന് തോന്നിയതിനാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി ഡൽഹിയിൽനിന്ന് കോൺഗ്രസ് കൊണ്ടുവന്നെന്ന ജയിംസ് മാത്യുവിെൻറ പരിഹാസം ഉമ്മൻ ചാണ്ടിയെ ഉദ്ദേശിച്ചായിരുന്നു. കിഫ്ബിയെ സർക്കാറിെൻറ ധൂർത്തിനുള്ള ഉപകരണമായി വി.ടി. ബൽറാം കാണുന്നു. പിണറായി വാങ്ങിയ കടം പിണറായി തന്നെ വീട്ടുമെന്ന് പറയാൻ അദ്ദേഹത്തിെൻറ സ്വകാര്യ െകാടുക്കൽ വാങ്ങലാണോയെന്ന് എം. ഉമ്മർ. തോന്നുന്നത് ചെയ്യുമെന്നും ചോദിച്ചാൽ 'ൈകയും വെട്ടും കാലും വെട്ടു'മെന്നും മുദ്രാവാക്യം വിളിയുമായി എത്രനാൾ പോകും? ഉമ്മർ ചോദിച്ചു.
868 കോടിയുടെ പദ്ധതിെച്ചലവിനായി 200 കോടിയുടെ ധൂർത്തുമായി ഹവാലയും റിവേഴ്സ് ഹവാലയും കിഫ്ബി നടത്തുന്നെന്ന് ബൽറാം. കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന് പറയുന്നവരാണ് പ്രതിപക്ഷമെങ്കിൽ അതിന് മറുപടി ജനം നൽകുമെന്നാണ് മന്ത്രി തോമസ് െഎസക് വിശ്വസിക്കുന്നത്.
നിയമസഭയിൽ പല അംഗങ്ങൾക്കും മാസ്ക്കിനോട് അലർജിയാണ്. അത് െവച്ചുവരുന്നവരിൽ പലരും സഭയിലെത്തിയാലുടൻ ഉൗരി മാറ്റിെവക്കും. ചിലർ താടിയിൽ തൂക്കിയിടും. മറ്റു ചിലർ പ്രസംഗിക്കുേമ്പാൾ മാസ്ക് െവക്കില്ല. എപ്പോഴും മാസ്ക് െവക്കുന്ന ആരോഗ്യമന്ത്രിയാണ് സബ്മിഷൻ വേളയിൽ ഇക്കാര്യം ശ്രദ്ധിച്ചത്. ജനങ്ങൾക്ക് മാതൃകയാേകണ്ട അംഗങ്ങൾ ഇങ്ങനെ ചെയ്യാമോയെന്ന് മന്ത്രി ചോദിച്ചപ്പോൾ പലരും മാസ്ക് അണിയുന്നതുകണ്ടു. മന്ത്രി ഇരുന്നപ്പോൾ പഴയപടിയായി. സഭയിൽനിന്ന് പുറത്തേക്കിറങ്ങാൻ ട്രഷറി െബഞ്ച് വിട്ട ധനമന്ത്രിയും തിരിച്ചുപോയി സീറ്റിൽ മറന്നുെവച്ച മാസ്ക് എടുത്തണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.