ഷുക്കൂർ വധക്കേസിൽ നിയമസഭ സ്തംഭിച്ചു
text_fieldsതിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിലെ അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിന് അനുമതി നിഷേധിച്ചതിനെതുടർ ന്ന് നിയമസഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 10.40 ഒാടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 14ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിൻറ അവസാന നാൾ മുദ്രാവാക്യം വിളികളിലും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേ ധത്തിലും മുങ്ങി. സഭ വിട്ട പ്രതിപക്ഷാംഗങ്ങൾ കവാടത്തിൽ ധർണ നടത്തി.
അരിയിൽ ഷുക്കൂർ വധക്കേസിൽ സഭാംഗമായ ടി.വി. ര ാേജഷിനെ പ്രതിയാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിലെ സണ്ണി ജോസഫ് അടിയന്തരപ്രമേയനോട്ടീസ് നൽകി യത്. കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സംബന്ധിച്ച് സഭയിൽ ചർച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ലെന്നും സർക്കാ റുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നോട്ടീസിൽ പ്രതിപാദിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ പി. ശ ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചു. എന്നാൽ, ചട്ടം 53 പ്രകാരം പ്രമേയം അനുവദിക്കാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ച െന്നിത്തല പറഞ്ഞു. എം.എൽ.എ പ്രതിയാക്കപ്പെട്ടത് ഗൗരവമുള്ള സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, സ്പീക്കർ വഴങ്ങിയില്ല.
ഒന്നാമത് സബ്മിഷനായി സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അനുമതി നൽകാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ല. അൻവർ സാദത്ത്, അനിൽ അക്കര, എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. ഭരണപക്ഷത്തെ പിൻബഞ്ചിൽനിന്ന് എൻ.എം. ഷംസീർ, എം. സ്വരാജ്, എം. മൊഹ്സിൻ തുടങ്ങിയവർ മുൻനിരയിൽ എത്തിയെങ്കിലും സ്പീക്കർ അവരെ സ്വന്തം സീറ്റുകളിലേക്ക് മടക്കി. ബഹളം തുടരുന്നതിനിടെ മറ്റ് നടപടികളിലേക്ക് സഭ കടന്നു. ഉച്ചക്ക് ഒന്നുമുതൽ രണ്ടുവരെ ചർച്ച ചെേയ്യണ്ട കേരള ധനവിനിയോഗം ബിൽ നേരത്തെ പാസാക്കിയത്, ധനമന്ത്രിയുടെ അഭാവത്തിലാണ്. മന്ത്രി സി. രവീന്ദ്രനാഥ് ധനമന്ത്രിക്ക് വേണ്ടി ബില്ല് അവതരിപ്പിച്ചു.
സ്പീക്കറിൽനിന്ന് നീതി ലഭിച്ചില്ല -പ്രതിപക്ഷം
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസ് സംബന്ധിച്ച വിഷയം സഭയിൽ അടിയന്തരപ്രമേയമായി അവതരിപ്പിക്കുന്ന കാര്യത്തിൽ സ്പീക്കറിൽനിന്ന് നീതി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. സബ്മിഷനായി അവതരിപ്പിക്കാൻ അനുമതി നൽകാമെന്ന് സ്പീക്കർ പറഞ്ഞതിലൂടെ അടിയന്തരപ്രമേയം കൊണ്ടുവരുന്നതിൽ നിയമതടസ്സമില്ലെന്ന് വ്യക്തമാണ്. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനും നിയമസഭാംഗമായ ടി.വി. രാജേഷിനുമെതിരെ കുറ്റപത്രം നൽകിയത് തിങ്കളാഴ്ചയാണ്. അതിനാലാണ് അടുത്തദിവസം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. കേസ് പഴയതാണെന്ന സ്പീക്കറുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സമ്മേളനം അവസാനിച്ചു
തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് ചേർന്ന നിയമസഭ സമ്മേളനം അവസാനിച്ചു. 10 ദിവസമാണ് സഭ ചേർന്നത്. അവസാന ദിവസം ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സഭ സ്തംഭിക്കുകയും ചെയ്തു. ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. 31ന് ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക വർഷത്തിനുമുമ്പ് സമ്പൂർണമായി ബജറ്റ് പാസാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായ സാഹചര്യത്തിൽ ഒഴിവാക്കുകയായിരുന്നു. വോട്ട് ഒാൺ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിഞ്ഞത്. കേരള ബാങ്ക് രൂപവത്കരണത്തിനായി ജില്ല ബാങ്കുകൾ ലയിപ്പിക്കുന്നതിനുള്ള ബില്ലും പാസാക്കി. എട്ട് അടിയന്തര പ്രമേയ നോട്ടീസ്, 240 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ, 2768 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾ,16 ശ്രദ്ധക്ഷണിക്കലുകൾ, 99 സബ്മിഷനുകൾ എന്നിവ സഭ പരിഗണിച്ചു.
ജയരാജനെയും രാജേഷിനെയും അറസ്റ്റ് ചെയ്യണം –യു.ഡി.എഫ്
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.െഎ പ്രതിചേർത്ത സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്. ഇവരെ പരസ്യമായി ന്യായീകരിക്കുന്നതിലൂടെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ മഹത്വവത്കരിക്കുന്ന സി.പി.എം സമീപനം തിരുത്തണമെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വനിത സബ് കലക്ടറെ പരസ്യമായി ആക്ഷേപിച്ച ദേവികുളം എൽ.എം.എയെയും സി.പി.എം സംരക്ഷിക്കില്ലെന്ന് പറയാനാവില്ല.
റിസർവ് ബാങ്ക്, നബാർഡ് എന്നിവയുടെ നിബന്ധനകൾ പാലിക്കാതെ രൂപവത്കരിക്കുന്ന കേരള ബാങ്കുമായി സഹകരിക്കില്ല. പാഴായ കേരളത്തിെൻറ 1000 ദിവസങ്ങളാണ് ഇടതുമുന്നണി സർക്കാർ ആഘോഷിക്കുന്നത്. ഒാഖി, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണ പരാജയമാണ്.യു.ഡി.എഫ് ഉഭയകക്ഷി ചർച്ചകൾ 18ന് നടക്കും. അന്നുതന്നെ യു.ഡി.എഫ് യോഗവും ചേരുന്നുണ്ട്. സഹകരിക്കാൻ കത്ത് നൽകിയ പാർട്ടികളുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ യു.ഡി.എഫ് യോഗത്തിൽ അറിയിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല. 18ന് ശേഷം തീരുമാനമുണ്ടാകും. ഇൗ പാർട്ടികൾ യു.ഡി.എഫുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ജയരാജനെ പ്രതിചേർത്തത് ഉചിതം; അതിശയോക്തിയില്ല –കെ.പി.എ. മജീദ്
തിരുവനന്തപുരം: കണ്ണൂർ കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രം സി.പി.എം പാർട്ടി ഒാഫിസുകളാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. പി. ജയരാജൻ അറിയാതെ അവിടെ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കില്ല. ഷുക്കൂർ വധക്കേസിൽ ജയരാജനെ പ്രതിചേർത്ത നടപടി ഉചിതമാണ്. ഇതിൽ ഒട്ടും അതിശയോക്തിയില്ല. അദ്ദേഹത്തെ പ്രതിചേർത്തതിലൂടെ കണ്ണൂരിൽ നടന്ന എല്ലാ കൊലപാതകങ്ങളുടെയും ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുമെന്നാണ് മുസ്ലിം ലീഗ് പ്രതീക്ഷിക്കുന്നത്. ലോക്സഭസീറ്റുകൾ സംബന്ധിച്ച കാര്യങ്ങൾക്ക് 18ലെ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമാകും. രാജ്യസഭസീറ്റ് ആവശ്യപ്പെടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.