പെരിയ കേസ് അട്ടിമറിക്കുന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം
text_fieldsതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിെൻറ പേരിൽ ഇളകിമറിഞ്ഞ നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദവും വെല്ലുവെളിയും. മന്ത്രി ഇ.പി. ജയരാജൻ അസഭ്യപ്രയോഗം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലും എതിരിടാൻ ഭരണപക്ഷാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഇടിപ്പിടത്തിന് സമീപവും നിലയുറപ്പിച്ച് പോർവിളി നടത്തുന്നതിനിടെ സ്പീക്കർ ഇരുകൂട്ടരെയും അനുനയിപ്പിച്ചത് രംഗം ശാന്തമാക്കി.
പെരിയ വിഷയം അടിയന്തരപ്രമേയ നോട്ടീസ് ആയി ഉന്നയിച്ച ഷാഫി പറമ്പിലിെൻറ മൂർച്ചയേറിയ പരാമർശങ്ങളാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി ഡി.ജി.പിയുടെ ന്യായീകരണതൊഴിലാളിയായി മാറരുതെന്നും പിണറായി വിജയൻ ഡി.ജി.പിയും ബെഹ്റ മുഖ്യമന്ത്രിയും ആണെന്ന് തോന്നാൻ ഇടയാക്കരുതെന്നും ആഭ്യന്തരമന്ത്രി പദവി അങ്ങ് തിരിച്ചെടുക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞതോടെ മന്ത്രി ജി. സുധാകരൻ പ്രതിഷേധവുമായി രംഗത്തെത്തി.
ആരെങ്കിലും പറയുന്ന വിടുവായത്തം കേട്ട് മറുപടി പറയാനല്ല സര്‍ക്കാർ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചതോടെ സഭയിൽ ബഹളമായി. പ്രതിപക്ഷത്തിന് നേരേ ‘ഇരിക്കെടോ’ എന്നായി മന്ത്രി ഇ.പി. ജയരാജൻ. ‘കള്ള റാസ്കൽ’, ‘പോക്രിത്തരം’ തുടങ്ങിയ പരാമർശങ്ങൾ ജയരാജൻ നടത്തിയതായി പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൈക്കിലൂടെയാണ് ഇത് േകട്ടത്. ഇ.പിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നപ്പോൾ ആർക്കും മൈക്ക് നൽകിയിട്ടില്ലെന്നും മര്യാദയില്ലാത്ത കമൻറുകൾ ശരിയല്ലെന്നും സ്പീക്കർ വിശദീകരിച്ചു. ബഹളത്തിനിടെ പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചു. ഭരണപക്ഷം നടുത്തളത്തിെൻറ അടുത്ത് എത്തി പ്രതിപക്ഷെത്ത ചോദ്യംചെയ്തു. ചേരിതിരിഞ്ഞ് പോർവിളിയായി.
തുടർന്ന് സ്പീക്കർ എഴുന്നേറ്റ് നിന്നാണ് ഇരുകൂട്ടെരയും മടക്കിയത്. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി എല്ലാവര്ക്കും ഭാഷ അറിയാമെന്ന് മനസ്സിലാക്കിയാല്‍ മതിയെന്ന് തിരിച്ചടിച്ചു. ആരെങ്കിലും പറഞ്ഞ വിടുവായത്തം ഏറ്റെടുത്ത് മറുപടി പറയേണ്ടതില്ല. വിടുവായന്മാരെ കണ്ടല്ല സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നത്. ഈ വാക്ക് ഇനിയും ആവര്‍ത്തിക്കും. ഇതില്‍ സഭ്യേതരമായി എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. അങ്ങനെയുണ്ടെന്ന് തെളിയിച്ചാല്‍ പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ എല്ലാവരും ആശ്രയിക്കുന്നത് പൊലീസ് റിപ്പോര്ട്ടാെണന്നും ഇപ്പോൾ മാത്രം ഉണ്ടായ കീഴ്വഴക്കമെല്ലന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് കൊലപാതകികളെ രക്ഷിക്കാന്‍ കോടികള്‍ മുടക്കി വക്കീലന്മാരെ പുറത്തുനിന്ന് കൊണ്ടുവരുന്നതെന്ന് ഷാഫി ആരോപിച്ചു. കൊലചെയ്യപ്പെട്ട ആ രണ്ട് യുവാക്കളുടെയും കുടുംബം എണ്ണക്കും എള്ളിനും അടക്കം നല്കിയ നികുതിപ്പണം കൂടിയാണ് ഈ ഗുണ്ടകള്‍ക്ക് വേണ്ടി കേസ് നടത്താന്‍ നൽകുന്നത്.
എ.കെ.ജി സെൻററിെല പണമല്ല ഇതെന്നും ഷാഫി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഒപ്പിട്ട് സര്‍ക്കാര്‍ എടുക്കുന്ന നടപടിക്ക് കാശുകൊടുക്കേണ്ടത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വേണ്ടിവന്നാല്‍ ഇനിയും കൊടുക്കും. താന്‍ ഇവിടെ വരുന്നതിന് മുമ്പ് ചില സംഭവങ്ങളുണ്ടായിട്ടുണ്ടല്ലോ? അതിന് അവിടെ നിന്നുതന്നെയാണ് കാശുകൊടുത്തത്. സിംഗിള്‍ െബഞ്ച് വിധിയില്‍ വ്യക്തതവേണം. അതിന് വാദിക്കാന്‍ കഴിയുന്ന വക്കീലന്മാരെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ജി സെൻററുമായി ബന്ധപ്പെട്ട് ഡോ. എം.കെ. മുനീർ പരാമർശിച്ചപ്പോൾ ലീഗ് ഹൗസല്ല എ.കെ.ജി സെൻററെന്നും ലീഗ് ഹൗസിലെ അനുഭവം വച്ച് എ.കെ.ജി സെൻററിനെക്കുറിച്ച് പറയാൻ നിൽക്കേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.