പട്ടികവിഭാഗം ഫണ്ട് വിനിയോഗം; നിയമനിർമാണം പരിഗണനയിൽ –മന്ത്രി
text_fieldsതിരുവനന്തപുരം: പട്ടികവിഭാഗക്കാർക്കായി നീക്കിെവക്കുന്ന തുക വിനിയോഗിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം പരിഗണനയിലെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ അറിയിച്ചു. ഇതു സംബന്ധിച്ചിട്ട് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴില്‍ തട്ടിയെടുക്കുന്നുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കും. ഇപ്രകാരം തൊഴില്‍ നേടിയിട്ടുള്ളവരുടെ ആനുകൂല്യം തിരിച്ചുപിടിക്കും. പട്ടികവിഭാഗങ്ങള്‍ക്ക് ആനുപാതികമായി ലഭിക്കേണ്ട നിയമനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കും. നിയമം അനുശാസിക്കുന്നപ്രകാരം സംവരണം പാലിക്കുന്നുണ്ടോയെന്നും ഏതെങ്കിലും വകുപ്പുകളില്‍ ഉദ്യോഗാര്‍ഥികളുടെ കുറവുണ്ടെങ്കിൽ സ്പെഷല്‍ റിക്രൂട്ട്മെൻറ് നടത്തുന്ന കാര്യവും പരിശോധിച്ചുവരുന്നു. ആദിവാസികള്‍ക്ക് ജോലി ഉറപ്പാക്കും. യോഗ്യരായ ആദിവാസികള്‍ക്ക് പ്രത്യേക റിക്രൂട്ട്മെൻറ് വഴി അധ്യാപക ജോലി നല്‍കും. പട്ടികവിഭാഗക്കാർക്ക് ലഭിക്കുന്ന ആനുകൂല്യം സംബന്ധിച്ച് അവബോധമുണ്ടാക്കാൻ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് 154 പേര്
തിരുവനന്തപുരം: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ 154പേരുടെ പട്ടിക തയാറാക്കിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. ഇതില്‍ 37പേര് വന്‍കിട കൈയേറ്റക്കാരാണ്. മന്ത്രി എം.എം. മണിയുടെ സഹോദരന് ലംബോധരെൻറ മകന് ലിഗ്നേഷും പട്ടികയിലുണ്ട്. കെ.ഡി.എച്ച്, മറയൂര്‍, ആനവിരട്ടി, കുഞ്ഞിത്തണ്ണി, പള്ളിവാസല്‍, മാങ്കുളം, കേഴന്തൂര്, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, പാറത്തോട്, ചതുരംഗപ്പ്, പൂപ്പാറ ബ്ലോക്ക്, മന്നാംകണ്ട എന്നിവിടങ്ങളിലാണ് കൈയേറ്റം കണ്ടെത്തിയത്. കൂടുതലും 10 സെൻറിന് താഴെയുള്ളവരാണ്. കെ.എസ്.ഇ.ബി, റവന്യൂ, വനം എന്നീ വകുപ്പുകളുടെ ഭൂമിയാണ് കൈേയറിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകള്‍, ചര്‍ച്ചുകള്‍ എന്നിവ കൈേയറ്റ പട്ടികയിലുണ്ട്. കെയേറ്റഭൂമി തിരിച്ചുപിടിക്കാനുള്ള എല്ലാ നിയമനടപടികളും സ്വീകരിച്ചുവരുന്നുവെന്നും മന്ത്രി സഭയില്‍ അറിയിച്ചു.
വന്യമൃഗങ്ങളെ കൊല്ലാൻ അനുമതിയില്ല
മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുമതിയില്ലെന്ന് മന്ത്രി കെ. രാജു നിയമസഭയിൽ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവുപ്രകാരം കൃഷിയിടങ്ങളില്‍ നാശംവരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിെവച്ചുകൊല്ലാന് അനുമതിയുണ്ടായിരുന്നു. എന്നാല്‍, ഉത്തരവിെൻറ കാലാവധി കഴിഞ്ഞു. വനാതിര്‍ത്തി നിര്‍ണയിക്കുമ്പോള്‍ ഏറ്റെടുക്കേണ്ടിവരുന്ന കര്‍ഷകരുടെ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ബാലവേല നിരോധനം; 11 കേസുകള്‍
ബാലവേല നിരോധനവും നിയന്ത്രണവും നിയമം അനുസരിച്ച് സംസ്ഥാനത്ത് 11 കേസുകള്‍ ഫയല്‍ ചെയ്തതായി മന്ത്രി ടി.പി. രാമകൃഷ്ണന്. 2010 മുതല്‍ 2016വരെ തൊഴില്‍വകുപ്പ് 17,507 പരിശോധനകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് അഴിമതി കുറഞ്ഞു
സംസ്ഥാനത്ത് അഴിമതിയുടെ തോത് കുറക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ അറിയിച്ചു. സര്‍ക്കാറിെൻറ നയപരിപാടിയുടെയും ശക്തമായ നിലപാടിെൻറയും വിജിലന്‍സ് ആന്‍ഡ് ആൻറികറപ്ഷന്‍ ബ്യൂറോയുടെയും ശ്രമഫലമായാണ് അഴിമതി കുറഞ്ഞത്. എല്ലാ ജില്ലകളിലും ജില്ലാതല ചോദ്യംചെയ്യല്‍ മുറി സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കിയതായും എറണാകുളം റേഞ്ച് ഐ.ജിയാണ് മുറികള്‍ രൂപകല്പന ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
1959 പേർക്ക് നായ്ക്കളുടെ കടിയേറ്റു
2017 ജനുവരി മുതല്‍ ഇതുവരെ 1959 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായി മന്ത്രി കെ.ടി. ജലീല്‍ സഭയിൽ അറിയിച്ചു. 2016ല്‍ 28,103 നായ്ക്കളെ വന്ധ്യംകരിച്ചതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.