ഞാറനീലി സ്‌കൂൾ: സ്ഥിര അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം- നിയമസഭാ സമിതി
text_fields
കോഴിക്കോട് : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സ്ഥിര അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭാ സമിതി. സ്‌കൂളിന്റെ അക്കാദമിക് നിലവാരം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ വേണ്ട ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.
വിദ്യാർഥികളുടെ പഠന നിലവാരം വധിപ്പിക്കാനായി ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കാനും, അത്യാധുനിക സൗകര്യമുള്ള കളിസ്ഥലം, എല്ലാ കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയം എന്നിവ നിര്‍മ്മിക്കാനുമുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറും. സ്‌കൂളില്‍ നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി സന്ദര്‍ശനം നടത്തി. എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ശശി, ഒ.എസ് അംബിക, വി.ആര്‍ സുനില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സ്‌കൂളിന്റെ നിലവിലെ പ്രവര്‍ത്തനവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ സമിതി അധ്യാപകരില്‍ നിന്നും വിദ്യാർഥികളില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും സമിതി തൃപ്തി രേഖപ്പെടുത്തി.
ഓരോ ക്ലാസുകളിലും സന്ദര്‍ശനം നടത്തിയ സമിതി അംഗങ്ങള്‍ കുട്ടികളോട് പഠിച്ച് മിടുക്കന്മാരാകണമെന്നും നാടിന് അഭിമാനമാകണമെന്നും ഉപദേശിച്ചു. കുട്ടികള്‍ താമസിക്കുന്ന മുറികളും സന്ദര്‍ശിച്ച് കുട്ടികളോടൊപ്പം ഭക്ഷണവും കഴിച്ചാണ് സമിതി മടങ്ങിയത്. അവലോകന യോഗത്തില്‍ പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, നിയമസഭാ അഡീഷണല്‍ സെക്രട്ടറി കെ.സുരേഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദുര്‍ഗാ മാലതി തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.