വഖഫ് നിയമനം: താൽകാലിക മരവിപ്പിക്കൽ കൊണ്ട് പ്രശ്ന പരിഹാരമാവില്ലെന്ന് മെക്ക
text_fieldsവഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം പൂർണമായി പിൻവലിക്കാതെ തൊലിപ്പുറത്തെ ചികിത്സ കൊണ്ടും താൽകാലിക മരവിപ്പിക്കൽ കൊണ്ടും പ്രശ്ന പരിഹാരമാവില്ലെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി. നവംബർ 14ന് നിയമവകുപ്പ് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പരസ്യപ്പെടുത്തിയ നിയമം പിൻവലിച്ച ശേഷം തുടർ നടപടികൾ ബന്ധപ്പെട്ടവരുമായി ആലോചിച്ച് സർക്കാറിന് തീരുമാനിക്കാവുന്നതാണെന്നും അലി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലൊരിടത്തും ഒരു മതധർമ സ്ഥാപനത്തിന്‍റെ സംരക്ഷണമോ നടത്തിപ്പോ ഭരണകൂടങ്ങൾ ഏറ്റെടുക്കുകയോ അവയുടെ നടത്തിപ്പിനുള്ള ജീവനക്കാരുടെ നിയമന കാര്യത്തിൽ ഇടപെടൽ നടത്തുകയോ ചെയ്തിട്ടില്ല. മത-ധർമ സ്ഥാപനങ്ങളും ദൈവ പ്രീതിക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള വഖഫ് സ്വത്തുക്കളും സംരക്ഷിച്ച് പരിപാലിച്ച് നടത്തുവാൻ ഭരണഘടനയുടെ 26-ാം വകുപ്പ് നൽകുന്ന സംരക്ഷണം മുസ്‌ലിംകൾക്ക് ഉറപ്പു വരുത്തുവാൻ സർക്കാർ തയാറാവണം. നിയമം മുഴുവനായും പിൻവലിക്കുന്നതുവരെ സമര - പ്രക്ഷോഭ പരിപാടികൾ തുടരുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.