Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനം തിട്ടയിൽ അനിൽ...

പത്തനം തിട്ടയിൽ അനിൽ ആന്റണി മൂന്നാംസ്ഥാനത്ത്; കൊല്ലത്ത് പ്രേമചന്ദ്രൻ മുന്നേറുന്നു

text_fields
bookmark_border
പത്തനം തിട്ടയിൽ അനിൽ ആന്റണി മൂന്നാംസ്ഥാനത്ത്; കൊല്ലത്ത് പ്രേമചന്ദ്രൻ മുന്നേറുന്നു
cancel

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ 16,616 വോട്ടുകളുടെ ലീഡുമായി ആ​ന്റോ ആന്റണി മുന്നിലാണ്. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിട്ടിരിക്കെ, 76,736 വോട്ടുകളാണ് ആണ് ആന്റോ ആന്റണിക്ക് ലഭിച്ചത്. അതേസമയം എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി 43811 വോട്ടുകളാണ് മൂന്നാംസ്ഥാനത്താണ്.

രണ്ടാംസ്ഥാനത്തുള്ള തോമസ് ഐസക്കിന് 60120 വോട്ടുകളാണ് ലഭിച്ചത്. ഒരുഘട്ടത്തിൽ പോലും അനിൽ ആന്റണി ഇരുസ്ഥാനാർഥികൾക്കും വെല്ലുവിളി സൃഷ്ടിച്ചില്ല. അതേസമയം, എന്‍.ഡി.എ. ക്രമാനുഗതമായി വോട്ടുവിഹിതം വര്‍ധിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. 2019ൽ ​നേ​ടി​യ വോ​ട്ടി​ന്‍റെ പി​ൻ​ബ​ല​മാ​യിരുന്നു ബി.​ജെ.​പി​യു​ടെ പ്ര​തീ​ക്ഷ. അന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന് ല​ഭി​ച്ച​ത് 2,95,627 വോ​ട്ടാ​ണ്.

കൊല്ലത്ത് ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ 41,477 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുകയാണ്. 120867 വോട്ടുകളാണ് പ്രേമചന്ദ്രന് ലഭിച്ചത്. 79390 വോട്ടുകളുമായി എൽ.ഡി.എഫ് സ്ഥാനാർഥിയായ മുകേഷ് ആണ് രണ്ടാം സ്ഥാനത്ത്. എൻ.ഡി.എ സ്ഥാനാർഥിയായ ജി കൃഷ്ണകുമാർ 40,073 വോട്ടുകളുമായി മൂന്നാംസ്ഥാനത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NK PremachandranAnil AntonyLok Sabha Elections 2024
Next Story