പ്രേമചന്ദ്രന് രാഷ്ട്രപതിയുടെ പ്രശംസ
text_fieldsന്യൂഡൽഹി: പാർലമെൻറിലെ മികച്ച പ്രവർത്തനത്തിന് എൻ.കെ. പ്രേമചന്ദ്രന് രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ പ്രത്യേക പ്രശംസ. ദക്ഷിണേന്ത്യൻ എം.പിമാർക്കായി രാഷ്ട്രപതിഭ വനിൽ ഒരുക്കിയ പ്രഭാത വിരുന്നിലാണ് രാംനാഥ് കോവിന്ദ് പ്രേമചന്ദ്രനെ പ്രശംസിച്ചത്.
ലോക്സഭാ നടപടികള്‍ ടെലിവിഷനിലൂടെ ശ്രദ്ധിക്കാറുണ്ട്. പ്രേമചന്ദ്രൻ എല്ലാ വിഷയങ്ങളിലും നല്ല ഗൃഹപാഠം നടത്തുന്നുണ്ട്. രാജ്യസഭയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച കാലവും രാഷ്ട്രപതി അനുസ്മരിച്ചു. ലോക്സഭയില്‍ എല്ലാവരും അംഗീകരിക്കുന്ന ഒറ്റയാൾ പോരാളിയാണ് പ്രേമചന്ദ്രനെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു.
ലോക്സഭ നടപടിക്രമങ്ങളില്‍ സംശയനിവാരണത്തിന് ആശ്രയിക്കുന്നത് പ്രേമചന്ദ്രനെയാണെന്ന് ഡി.എം.കെയിലെ കനിമൊഴി എം.പി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവരും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.