പ്രേമചന്ദ്രെൻറ സ്ഥാനാർഥി പ്രഖ്യാപനം ബി.ജെ.പി രഹസ്യധാരണ – കോടിയേരി
text_fieldsകൊല്ലം: ബി.ജെ.പിയും എൻ.കെ. പ്രേമചന്ദ്രനും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തില ാണ് കൊല്ലത്ത് ആർ.എസ്.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേ ാടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ് തീരുമാനത്തിന് മുമ്പേയുള്ള ആർ.എസ്.പിയുടെ പ്രഖ്യാപനം ഇതിന് തെളിവാെണന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടെയും പേര് എഴുതിച്ചേര്‍ത്തിട്ടില്ല. ഓണ്‍ലൈന്‍ വഴി എത്തിയവരുടെ വിവരമാണ് സമര്‍പ്പിച്ചത്. വിവാദം അപ്രസക്തമാണ്. ആലപ്പാട്ടെ കരിമണൽ ഖനനം സംബന്ധിച്ച പൂർണവിവരം ലഭിച്ചാൽ ഖനനം നിർത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ പറയില്ല.
നാട്ടുകാർക്കൊപ്പം മറ്റുള്ളവരും സമരം ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടാകാം മലപ്പുറത്തുകാരാണ് സമരത്തിന് പിന്നിലെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത്. വിശ്വാസിസമൂഹത്തിെൻറ പിന്തുണ നേടിയാണ് കേരളത്തിൽ ഇടതുപക്ഷം എല്ലാ കാലത്തും അധികാരത്തിൽ വന്നത്. വിശ്വാസികളുടെയും അവിശ്വാസികളുടെയും താൽപര്യം സംരക്ഷിച്ചാണ് ഇടതുപക്ഷം പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളിൽ മഹാഭൂരിപക്ഷം വിശ്വാസികളും കമ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.