കൊല്ലത്ത് പ്രേമചന്ദ്രൻ തന്നെ ആർ.എസ്.പി സ്ഥാനാർഥി
text_fieldsതിരുവനന്തപുരം: കൊല്ലം ലോക്സഭാ സീറ്റിൽ സിറ്റിങ് എം.പി എൻ.കെ. പ്രേമചന്ദ്രൻ തന്നെ ആർ.എസ്.പി സ്ഥാനാർഥിയാകും. പാർട് ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. ബൈപ്പാസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതി രെ ഉയർത്തുന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടാണെന്നും എ.എ അസീസ് ആരോപിച്ചു.
യു.ഡി.എഫിലും ആർ.എസ്.പിയിലും രണ്ട് അഭിപ്രായമില്ല. സംസ്ഥാനത്ത് പാർട്ടി മൽസരിക്കുന്ന ഏക സീറ്റിലെ സ്ഥാനാർഥി പ്രേമചന്ദ്രൻ തന്നെയാണ്. ബൈപ്പാസ് ഉൽഘാടനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നിൽ പ്രേമചന്ദ്രനാണെന്ന സി.പി.എം ആരോപണം ദുഷ്ടലാക്കോടെ ഉള്ളതാണ്. എം.പി എന്ന നിലയിൽ പ്രേമചന്ദ്രൻ പാർലമെന്‍റിന് അകത്തും പുറത്തും നടത്തുന്ന മികച്ച പ്രവർത്തനങ്ങളാണ് പുതിയ ആരോപണങ്ങൾ പിന്നില്ലെന്നും അസീസ് പറഞ്ഞു.
പ്രേമചന്ദ്രനെ സംഘ് പരിവാറിന്‍റെ ആളാക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ പാർട്ടി രാഷ്ട്രീയ വിശകീരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.