Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ: 2014ലെ...

മുല്ലപ്പെരിയാർ: 2014ലെ വിധി സുപ്രീംകോടതി സ്വമേധയാ പുനഃപരിശോധിക്കണം -എൻ.കെ. പ്രേമചന്ദ്രൻ

text_fields
bookmark_border
മുല്ലപ്പെരിയാർ: 2014ലെ വിധി സുപ്രീംകോടതി സ്വമേധയാ പുനഃപരിശോധിക്കണം -എൻ.കെ. പ്രേമചന്ദ്രൻ
cancel

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്​ സംബന്ധിച്ച 2014ലെ വിധി സുപ്രീംകോടതി സ്വമേധയാ പുനഃപരിശോധിക്കണമെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജലനിരപ്പ്​ 139-140 അടിയായി നിലനിർത്തണമെന്ന സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവി​​​െൻറ അടിസ്​ഥാനത്തിലാണ്​ ഇൗ ആവശ്യം ഉന്നയിക്കുന്നത്​. ജസ്​റ്റിസ്​ കെ.ടി. തോമസ്​ അടക്കം അംഗങ്ങളായ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിൻറ അടിസ്​ഥാനത്തിലാണ്​ മുല്ലപ്പെരിയാർ ജലനിരപ്പ്​ 136 അടിയിൽ നിന്ന്​ 142 അടിയാക്കി ഉയർത്താനും അണ​ക്കെട്ട്​ ബലപ്പെടുത്തിയതിനു​ശേഷം 152 അടിയാക്കാനും അന്ന്​ സുപ്രീംകോടതി അനുമതി നൽകിയത്. എന്നാൽ, പുതിയ ഉത്തരവിലൂടെ ജലനിരപ്പ്​ ഉയർത്താനുള്ള 2014ലെ വിധി തെറ്റാണെന്ന്​ സ്​ഥാപിക്കപ്പെടുകയാണ്​. 

കേരളം ഉന്നയിച്ച വാദങ്ങളാണ്​ സുപ്രീംകോടതി ഇപ്പോഴത്തെ വിധിയിലൂടെ ശരിവെച്ചിരിക്കുന്നത്​. ഇത്​ ഫലപ്രദമായി ഉപയോഗിക്കാൻ സംസ്​ഥാന സർക്കാറിന്​ കഴിയണം. പുതിയ സാഹചര്യം കേന്ദ്ര സർക്കാറിനെയും സുപ്രീംകോടതി​െയയും ബോധ്യപ്പെടുത്തി ജലനിരപ്പ്​ കുറക്കണം. ഇടുക്കിയും മുല്ലപ്പെരിയാറും ഒരേസമയം നിറഞ്ഞതോടെ അസാധാരണമായ സാഹചര്യമാണ്​ ഇത്തവണ സൃഷ്​ടിക്കപ്പെട്ടത്​.

ഇടുക്കി അണക്കെട്ടി​​​െൻറ വൃഷ്​ടി​പ്രദേശത്ത്​ പെയ്​ത 880 മില്ലി മീറ്റർ മഴ അൽപം കിഴക്കോട്ട്​ മാറി മുല്ലപ്പെരിയാറിലാണ്​ പെയ്​തിരുന്നതെങ്കിൽ കേരളത്തിന്​ എന്ത്​ സംഭവിക്കുമായിരുന്നുവെന്ന്​ ചിന്തിക്കാൻ പോലും കഴിയുന്നില്ല. മുല്ലപ്പെരിയാറിൽ മഴ കുറവായിരുന്നു. 200 മില്ലി മീറ്റർ മഴ പെയ്​തപ്പോൾ 36,000 ഘനയടി വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. ഡൽഹി ​െഎ.​െഎ.ടിയിലെ ഡോ.കെ. ഗൊസൈ​​​െൻറ പഠനമനുസരിച്ച്​ തുടർച്ചയായി 48 മണിക്കൂർ 65 സ​​െൻറി മീറ്റർ മഴ മുല്ല​പ്പെരിയാറിൽ ലഭിച്ചാൽ  അണക്കെട്ട്​ തകരും. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം സംഭരിക്കാനുള്ള ശേഷി ഇടുക്കിക്കുണ്ടെന്ന ജസ്​റ്റിസ്​ കെ.ടി. തോമസ്​ അടങ്ങിയ ഉന്നതാധികാരസമിതിയുടെ വാദം തെറ്റാണെന്ന്​ തെളിഞ്ഞിരിക്കുകയാണ്​. 

 അണക്കെട്ടുകളിലെ ജലനിരപ്പ്​ പരമാവധിയിൽ എത്താതിരിക്കാൻ നേര​േത്തതന്നെ തുറന്നുവിട്ട്​ ക്രമപ്പെടുത്തണമായിരുന്നു. ഇത്​ സംബന്ധിച്ച്​ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന്​ വിദഗ്​ധരുടെ അഭിപ്രായരൂപവത്​കരണം നടത്തിയിട്ടില്ല. പ്രളയത്തിന്​ മുമ്പ്​ എ​ത്ര തവണ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നുവെന്നും യോഗത്തി​​​െൻറ മിനിറ്റ്​സും സർക്കാർ പുറത്തുവിടണമെന്ന്​ മുൻ ജലവിഭവമന്ത്രികൂടിയായ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. സംസ്​ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാര്യക്ഷമതയില്ലായ്​മയും ഏകോപനമില്ലായ്​മയുമാണ്​ ഇത്തവണ പ്രളയം സൃഷ്​ടിച്ചത്​. അണക്കെട്ട്​ തുറക്കുന്നതിന്​ മുന്നറിയിപ്പ്​നൽകൽ മാത്രമല്ല, സംസ്​ഥാനത്തിൻറ ഉത്തരവാദിത്തം. മുൻകൂട്ടി ജലനിരപ്പ്​ ക്രമീകരിക്കാനും ഉത്തരവാദിത്തമുണ്ട്​ -അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainNK Premachandranmalayalam newsDam Open
News Summary - NK Premachandran MP - Kerala News
Next Story