ശബരിമലയടക്കം നാലു സ്വകാര്യബില്ലുകളുമായി എൻ.കെ. പ്രേമചന്ദ്രൻ
text_fieldsന്യൂഡൽഹി: ലോക്സഭയിൽ ശബരിമല വിഷയമടക്കം നാലു സ്വകാര്യ ബില്ലുകൾ അവതരിപ്പിക്ക ുന്നതിന് എൻ.കെ. േപ്രമചന്ദ്രൻ എം.പിക്ക് അനുമതി. ശബരിമലയിൽ സെപ്റ്റംബർ ഒന്നിനു മുമ്പുള്ള തൽസ്ഥിതി തുടരുന്നതിന് വ്യവസ്ഥ ചെയ്യുന്ന ശബരിമല ശ്രീധർമശാസ്താ ടെ മ്പിൾ (സ്പെഷൽ പ്രൊവിഷൻസ്) ബിൽ 2019, തൊഴിലുറപ്പു ദിനങ്ങൾ 200 ആക്കി ഉയർത്തുന്നതടക്കം വ്യവസ്ഥ ചെയ്യുന്ന മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു (ഭേദഗതി) ബിൽ,
സർഫാസി നിയമ ഭേദഗതി ബിൽ, ഒാേട്ടാറിക്ഷ തൊഴിലാളികളെയടക്കം ഇ.എസ്.എ പരിധിയിൽ കൊണ്ടുവരുന്നത് വ്യവസ്ഥ ചെയ്യുന്ന ബിൽ തുടങ്ങിയവക്ക് ലോക്സഭയിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിനുള്ള ആദ്യ ദിനമായ വെള്ളിയാഴ്ച തന്നെ അനുമതി ലഭിച്ചതായി എൻ.കെ. േപ്രമചന്ദ്രൻ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭയിെല ആദ്യ ദിവസങ്ങളിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജയ്ശ്രീറാം’, ‘അല്ലാഹു അക്ബർ’ വിളികൾ ഇതുവരെ സഭയിൽ ഉണ്ടായിട്ടില്ല. സഭയുടെ പോക്ക് എങ്ങോട്ടാണെന്ന് ആദ്യ ദിനത്തിൽ തന്നെ വ്യക്തമാകുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാനുള്ള എൻ.കെ. പ്രേമചന്ദ്രെൻറ ബില്ലിെൻറ പേരിൽ കോൺഗ്രസുകാർ ആവേശം കൊള്ളേണ്ടതില്ലെന്ന് മന്ത്രി ജി. സുധാകരൻ പ്രതികരിച്ചു. ആവേശം കൊള്ളുന്ന കോൺഗ്രസ് അവസാനം വെട്ടിലാകുമെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.