എൻ.കെ പ്രേമചന്ദ്രൻ സംഘിയാണെന്ന് പറഞ്ഞിട്ടില്ല -എൽ.ഡി.എഫ്
text_fieldsകൊല്ലം: എൻ.കെ. പ്രേമചന്ദ്രന് സംഘ്പരിവാർ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എൽ.ഡി.എഫ് പാർലമെൻറ് മണ്ഡലം കമ്മിറ്റി ചെയർമാൻ എൻ. അനിരുദ്ധൻ, സെക്രട്ടറി കെ. വരദരാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രേമചന്ദ്രനെ സംഘിയെന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിക്കാനുമാകില്ല.
പ്രചാരണത്തിെൻറ ഭാഗമായി താഴെത്തട്ടിലുള്ള എൽ.ഡി.എഫ് പ്രവർത്തകർ നടത്തുന്ന ഗൃഹസമ്പർക്കത്തിനിടെ പ്രേമചന്ദ്രൻ സംഘിയാണെന്ന് വ്യാപകമായി പറയുന്നു എന്ന ആരോപണം തെറ്റാണ്. പ്രേമചന്ദ്രെൻറ ബി.ജെ.പി ബന്ധത്തെ കുറിച്ച് പറയുേമ്പാൾ അതെങ്ങനെ സംഘി എന്നാകും. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. ശബരിമലയുടെ പേരിൽ സംസ്ഥാന സർക്കാറിനെതിരെ തെറ്റിദ്ധാരണ പരത്താൻ നോക്കുന്നു.
പ്രായഭേദെമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള അനുമതി നൽകിയത് സുപ്രീംകോടതി ഭരണഘടന ബെഞ്ചാണ്. വിധി മാനിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുണ്ട്. ഇൗ വിഷയം തെരഞ്ഞെടുപ്പിൽ വോട്ടിനിട്ട് തീർപ്പാക്കാവുന്നതല്ല. നവോത്ഥാന നിലപാട് സ്വീകരിച്ചതിനെ അവമതിച്ച് ജനങ്ങളിൽ എൽ.ഡി.എഫ് വിരുദ്ധത സൃഷ്ടിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
ശബരിമലവിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നെങ്കിൽപിന്നെ തെരെഞ്ഞടുപ്പിൽ പ്രചാരണ വിഷയമാക്കുന്നതിൽ എന്താണ് തെറ്റെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത്തരം വിഷയങ്ങൾ എൽ.ഡി.എഫ് പ്രചാരണവിഷയമാക്കില്ലെന്നായിരുന്നു മറുപടി. ബി.ജെ.പിയും യു.ഡി.എഫും ശബരിമലവിഷയം പ്രചാരണത്തിൽ ഉപയോഗിച്ചാൽ അതിന് മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.