പരനാറിയിൽനിന്ന് സംഘിയാക്കിയിട്ടും വിജയസൂര്യൻ
text_fieldsകൊല്ലം: 2014ൽ സീറ്റ് നിഷേധിച്ചതോടെയാണ് എൻ.കെ. പ്രേമചന്ദ്രെൻറ ആർ.എസ്.പി ഇടതുമുന്നണി വിട്ടത്. യു.ഡി.എഫിലെത്തിയത ോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് പ്രേമചന്ദ്രന് നൽകി. സീറ്റിനു വേണ്ടി പാർട്ടി മാറിയെന്ന ആരോപണം ഉന്നയ ിച്ച ഇടതുമുന്നണി അന്ന് പ്രേമചന്ദ്രനെ തറപറ്റിക്കാൻ ഇറക്കിയത് സിറ്റിങ് എം.എൽ.എ കൂടിയായ എം.എ. ബേബിയെ ആയിരുന്നു. പ് രചാരണത്തിൽ ഇടതുനേതാക്കൾ പ്രേമചന്ദ്രനെ കടന്നാക്രമിച്ചു. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വി ജയൻ കൊല്ലത്തെ പ്രചാരണയോഗത്തിൽ പ്രേമചന്ദ്രനെ പരനാറി എന്ന് വിശേഷിപ്പിച്ചു. ഇൗ പ്രയോഗം തെരഞ്ഞെടുപ്പിൽ മുഖ്യവ ിഷയമാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു; ഫലം വന്നപ്പോൾ 37,649 വോട്ടിനായിരുന്നു ജയം.
ഇത്തവണ കൊല്ലം തിരിച്ചുപിടിക്കാൻ ര ാജ്യസഭ എം.പിയായിരുന്ന കെ.എൻ. ബാലഗോപാലിനെയാണ് സി.പി.എം ഇറക്കിയത്. ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണമാണ ് സി.പി.എം നേതാക്കൾ തുടക്കം മുതൽ പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. സംഘിയാണെന്നും വിജയിച്ചാൽ ബി.ജെ.പിക്കൊപ്പം പോക ുമെന്നും പ്രചരിപ്പിച്ചു. 1988 മുതല്‍ സി.പി.എം ഉള്‍പ്പെട്ട മുന്നണിയുമായി ചേര്‍ന്ന് പഞ്ചായത്ത് തലം മുതല്‍ പ്രവര് ത്തിച്ചപ്പോൾ സംഘിയായിരുന്നില്ലെന്നും 2019ല്‍ മുത്തലാഖ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചപ്പോഴാണ് സംഘിയാക് കിയതെന്നുമായിരുന്നു പ്രേമചന്ദ്രെൻറ മറുപടി.
സി.പി.എം വർഗീയ വിഷം ചീറ്റി; ജനം തള്ളി -എൻ.കെ. പ്രേമചന്ദ്രൻ strong>
കൊല്ലം: സി.പി.എം വർഗീയ വിഷംചീറ്റി നടത്തിയ പ്രചാരണം ജനങ്ങൾ തള്ളിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ. വിജയത്തെ കുറി ച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്തും സംഘടനയും അധികാരവും ഉപയോഗിച്ച് ഒരു എം.എൽ.എയുടെയും രണ്ട് മന്ത് രിമാരുടെയും നേതൃത്വത്തിൽ വർഗീയ വിഷം ചീറ്റി വീടു വീടാന്തരവും ജമാഅത്തുകൾ കേന്ദ്രീകരിച്ചും ഒരിക്കലും അംഗീകരിക ്കാൻ കഴിയാത്ത വിലകുറഞ്ഞ പ്രചാരണമാണ് സി.പി.എം നടത്തിയത്. അതെല്ലാം ജനം തള്ളിക്കളഞ്ഞു. ജനം നൽകിയ അംഗീകാരമാണ് ഈ വി ജയത്തിനുള്ളതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വിശ്വാസസമൂഹവും മതന്യൂനപക്ഷ വിഭാഗവും മതേതര രാഷ്ട്രീയ വിഭ ാഗവും നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിലും തുടർന്ന് ആർ.എസ്.പി ജില്ല ഓഫിസില ും എത്തിയ പ്രേമചന്ദ്രൻ പിന്നീട് വിജയമറിയും വരെ കൊല്ലം ഡി.സി.സി ഓഫിസിൽ പ്രവർത്തകരോടൊപ്പം തങ്ങി. ഡി.സി.സി പ്രസിഡൻ റ് ബിന്ദുകൃഷ്ണ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഷിബു ബേബിജോൺ, ഷാനവാസ് ഖാൻ, സൂരജ് രവി, കെ.സി. രാജൻ തുടങ്ങിയവര ും ഒപ്പമുണ്ടായിരുന്നു.
കൊല്ലത്ത് വിജയത്തിെൻറ തനിയാവർത്തനം
ഇടതുപാർട്ടികൾ നേർ ക്കുനേർ ഏറ്റുമുട്ടിയ കൊല്ലത്ത് ആർ.എസ്.പിക്ക് വിജയത്തിെൻറ തനിയാവർത്തനം. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയാണ് സി.പി.എമ്മിലെ കെ.എൻ. ബാലഗോപാലിനെ തോൽപിച്ച് പ്രേമചന്ദ്രൻ വീണ്ടും ഡൽഹിക്ക് വണ്ടികയറുന്നത്. അതും ഭൂരിപക്ഷം നാലിരട്ടിയിലേറെയാക്കിയശേഷം. നിയമസഭ തെരഞ്ഞെടുപ്പിൽ ചവറ, കൊല്ലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി ജയിച്ചത്. ഇൗ മേധാവിത്തം മറികടന്നാണ് പ്രേമചന്ദ്രെൻറ ജയം. വോട്ടുവിഹിതം വർധിപ്പിക്കാൻ കഴിയാത്തത് ഇടതുമുന്നണിക്ക് മാത്രം. ദുർബല സ്ഥാനാർഥിയെന്ന ആരോപണം ഉണ്ടായിട്ടും ബി.െജ.പി 1,02,319 വോട്ട് നേടി.
മന്ത്രി മണ്ഡലങ്ങളും തുണച്ചില്ല
കൊല്ലം: ഇടത് പക്ഷത്തിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നൽകിയ കുണ്ടറയും പുനലൂരും ഇക്കുറി എൽ.ഡി.എഫിനെ ൈകവിട്ടു. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മയുടെയും കെ. രാജുവിെൻറയും മണ്ഡലങ്ങളാണിത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30,000ത്തിലധികം വോട്ട് നേടി വിജയിച്ച മണ്ഡലങ്ങളാണിവ. കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിയമ്മ 30,460 വോട്ടിനാണ് കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താനെ തോൽപിച്ചത്. ഇവിടെ ഇക്കുറി 24,309 വോട്ടാണ് എൻ.കെ. പ്രേമചന്ദ്രെൻറ ലീഡ്.
എൽ.ഡി.എഫിന് ലീഡ് കിട്ടുമെന്ന് നേതാക്കളും അണികളും ഉറച്ച് വിശ്വസിക്കുയും പ്രതീക്ഷ പുർത്തുകയും ചെയ്തിരുന്ന മണ്ഡലം കൂടിയാണ് കുണ്ടറ. കുണ്ടറയിൽ യു.ഡി.എഫ് 79217 വോട്ടും എൽ.ഡി.എഫ് 54908 വോട്ടും ബി.ജെ.പിക്ക് 14696 വോട്ടുമാണ് ഇക്കുറി നേടിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി കെ. രാജു 33582 വോട്ടിന് മുസ്ലിം ലീഗിലെ എ. യൂനുസ്കുഞ്ഞിനെ തറപറ്റിച്ച പുനലൂരാണ് ഇക്കുറി മാറിചിന്തിച്ചത്. പുനലൂരിൽ ഇത്തവണ 14696 വോട്ടാണ് എൻ.കെ. പ്രേമചന്ദ്രെൻറ ലീഡ്. എല്ലാക്കാലത്തും എൽ.ഡി.എഫിനെ തുണച്ചിരുന്ന മണ്ഡലമാണ് പുനലൂർ. കിഴക്കൻ മലയോരമേഖലയായ പുനലൂരിലെ തിരിച്ചടി എൽ.ഡി.എഫ് പ്രതീക്ഷിക്കാത്തതാണ്. പുനലുരിൽ യു.ഡി.എഫ് 73622 വോട്ടും എൽ.ഡി.എഫ് 54956 വോട്ടും ബി.ജെ.പി 16168 വോട്ടുമാണ് ഇക്കുറി നേടിയത്. ജില്ലയിലെ രണ്ട് മന്ത്രി മണ്ഡലങ്ങളിൽ എൽ.ഡി.എഫ് നേരിട്ട തിരിച്ചടി വരുംദിവസങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചേക്കും.
ചുവന്ന താരകമായി ഉദിച്ചുയർന്ന് പ്രേമചന്ദ്രൻ
കൊല്ലം: കോൺഗ്രസ് പിന്തുണയോടെ കൊല്ലം മണ്ഡലം ചുവന്നപ്പോൾ ഉദിച്ചുയർന്നത് എൻ.കെ. പ്രേമചന്ദ്രൻ. മണ്ഡലത്തിെൻറ നാനാദിക്കുകളിൽനിന്ന് വോട്ടായി കിട്ടിയ ഉൗർജത്തിൽ എല്ലാ ആരോപണങ്ങളും അസത്യപ്രചാരണങ്ങളും ആവിയായി. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിെൻറ അഞ്ചിരട്ടിയോളം നേടി െറക്കോഡ് ഭൂരിപക്ഷത്തോടെയാണ് പ്രേമചന്ദ്രൻ കൊല്ലത്തിെൻറ പ്രതിനിധിയായത്.
രാജ്യസഭാംഗമായിരുന്ന കെ.എൻ. ബാലഗോപാലിെന മുന്നിൽനിർത്തി സി.പി.എം ശക്തമായ മത്സരത്തിന് ശ്രമിച്ചെങ്കിലും യു.ഡി.എഫ് തരംഗത്തിൽ എല്ലാം നിഷ്പ്രഭമായി. മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത് ചുവന്ന കൊടി തന്നെയാണല്ലോ എന്ന് ഇടതുപക്ഷത്തിന് ആശ്വസിക്കാം. ഒരു ലക്ഷത്തിനു മേൽ ലീഡ് കിട്ടുമെന്ന് യു.ഡി.എഫ് നേതാക്കളോ അണികളോപോലും കണക്കുകൂട്ടിയിരുന്നില്ല. യു.ഡി.എഫ് ജയിക്കുമ്പോഴും ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്ന നിയമസഭ മണ്ഡലങ്ങളും ഇത്തവണ പ്രേമചന്ദ്രനൊപ്പം നിന്നു.
എല്ലാ മണ്ഡലത്തിലും വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനൊപ്പം നിന്നിട്ടുള്ള ചടയമംഗലം, ചാത്തന്നൂർ, പുനലൂർ മണ്ഡലങ്ങളും ഇക്കുറി വലതിനൊപ്പമായി. എഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് ലഭിച്ചത്. രാവിലെ വോട്ടെണ്ണൽ തുടങ്ങിയതുമുതൽ മുന്നിലായ പ്രേമചന്ദ്രന് ഒരിക്കൽപോലും പിന്നാക്കം പോകേണ്ടിവന്നില്ല. 2014നേക്കാൾ പോളിങ് ശതമാനത്തിൽ 2.24 ശതമാനം വർധിച്ച് 74.36 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിലെ വർധന യു.ഡി.എഫിനാണ് മേൽക്കൈ നേടിക്കൊടുത്തത്. ശക്തികേന്ദ്രങ്ങളിൽ പോളിങ് ഉയർന്നതോടെ വലിയ വിജയമായിരുന്നു യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. സംഘി പ്രയോഗം അനുകൂലമായ തരംഗമുണ്ടാക്കിയെന്നാണ് ഫലം വ്യക്തമാക്കുന്നത്.
ആരവങ്ങളില്ല, ആവേശമില്ല; ഒറ്റപ്പെട്ട ആഘോഷങ്ങൾ മാത്രം
കൊല്ലം: വാശിയേറിയ തെരെഞ്ഞടുപ്പിനൊടുവിൽ കൊല്ലം മണ്ഡലത്തിൽ ഒരുലക്ഷത്തിലധികം വോട്ടിന് വിജയിച്ചുകയറിയിട്ടും യു.ഡി.എഫ് ക്യാമ്പിൽ ആരവങ്ങളും ആവേശവുമില്ല. പ്രധാന നഗരങ്ങളിൽ പ്രവർത്തകൾ ഒറ്റപ്പെട്ട ആഹ്ലാദപ്രകടനങ്ങൾ നടത്തിയതൊഴിച്ചാൽ ശോകമൂകമായിരുന്നു അവസ്ഥ. രാവിലെ വോെട്ടണ്ണൽ തുടങ്ങിയത് മുതൽ വോെട്ടണ്ണൽ കേന്ദ്രങ്ങളുടെ പരിസരം പതിവിന് വിപരീതമായി വിജനമായിരുന്നു.
തുടക്കം മുതൽ യു.ഡി.എഫ് ലീഡ് നേടിയിട്ടും പ്രവർത്തകരാരും പുറത്തിറങ്ങാതെ സുരക്ഷിതകേന്ദ്രങ്ങളിലിരുന്ന് വോെട്ടണ്ണൽ വീക്ഷിക്കുകയായിരുന്നു. ലീഡ് 35,000 കടന്നതോടെ ചുരുക്കം ചില കോൺഗ്രസ്, ലീഗ് പ്രവർത്തകർ കൊടികളുമായി എത്തി. എന്നാൽ, വേെട്ടണ്ണൽ കേന്ദ്രങ്ങളുടെ സമീപത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞതോടെ ഇവർ അൽപനേരം മുദ്രാവാക്യം വിളിച്ച ശേഷം തിരിച്ചുപോയി.
ലീഡ് 40,000 കടന്നതോടെ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ ഡി.സി.സി ഒാഫിസിലെത്തി കോൺഗ്രസ് നേതാകളെ കണ്ട് ആഹ്ലാദം പങ്കിട്ടു. ശേഷം നേതാക്കളോടൊപ്പം വാർത്തസമ്മേളനം നടത്തുകയും ചെയ്തു. ലീഡ് 50,000 കടന്നതോടെ കോൺഗ്രസ് പ്രവർത്തകരുടെ ചെറുസംഘങ്ങൾ ഇരുചക്രവാഹനങ്ങളിലും മറ്റുമായി നഗരത്തിൽ ആഘോഷങ്ങൾ തുടങ്ങി.
വിജയം ഏതാണ്ട് ഉറപ്പിച്ചതോടെ സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രെൻറ നേതൃത്വത്തിൽ നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ അകമ്പടിയോടെ കൊല്ലത്തുനിന്ന് ചവറയിലേക്ക് റോഡ് ഷോ നടത്തി. വൈകുന്നേരം പ്രധാന നഗരങ്ങളിൽ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ ആഘോഷ പ്രകടനങ്ങൾ നടത്തിയതൊഴിച്ചാൽ പതിവ് ആഘോഷങ്ങൾ ഇക്കുറി ഉണ്ടായില്ല.
വോട്ടെണ്ണിത്തീർന്നപ്പോൾ കൊല്ലത്ത് സർവകാല റെക്കോഡ്
കൊല്ലം: ലോക്സഭ സീറ്റ് എൻ.കെ. പ്രേമചന്ദ്രൻ നിലനിർത്തിയത് െറക്കോഡ് ഭൂരിപക്ഷത്തിൽ. മണ്ഡലത്തിെൻറ ചരിത്രത്തിലെ ഏറ്റവുംകൂടിയ ഭൂരിപക്ഷം ഇനി പ്രേമചന്ദ്രെൻറ പേരിൽ. എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളെ കടപുഴക്കിയുള്ള തേരോട്ടത്തിൽ 149772 വോട്ടിെൻറ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. കൊല്ലം മണ്ഡലത്തിെൻറ ചരിത്രത്തിൽ മുമ്പ് രണ്ട് തവണയാണ് ഒരു ലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിട്ടുള്ളത്.
1977ൽ ആർ.എസ്.പിയിലെ എൻ. ശ്രീകണ്ഠൻ 113161 വോട്ടിനും 2004ൽ സി.പി.എമ്മിലെ പി. രാജേന്ദ്രൻ 111071 വോട്ടിെൻറ ഭൂരിപക്ഷത്തിലും ജയിച്ചതാണ് മുൻചരിത്രം. കൂടിയ ഭൂരിപക്ഷം നേടിയവരിൽ രണ്ട് പേർ ആർ.എസ്.പി സ്ഥാനാർഥികളാണെന്നത് മറ്റൊരു പ്രത്യേകത.
വോട്ടെണ്ണലിെൻറ തുടക്കംമുതൽ പ്രേമചന്ദ്രൻ വ്യക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. 2014ൽ 37649 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ എം.എ. ബേബിയെ പ്രേമചന്ദ്രൻ മറികടന്നത്. അന്ന് ലീഡ് കിട്ടാതിരുന്ന മൂന്ന് മണ്ഡലങ്ങൾ ഉൾെപ്പടെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ കൂടിയ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രെൻറ മുന്നേറ്റം.
അതും ചരിത്രമാണ്. ചവറ -27568, പുനലൂർ -18666, ചടയമംഗലം -14232, കുണ്ടറ -24309, കൊല്ലം -24545, ഇരവിപുരം -20536, ചാത്തന്നൂർ -17,032 എന്നിങ്ങനെയാണ് ഓരോ നിയമസഭ മണ്ഡലത്തിലെയും ലീഡ് നില. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ 33199 വോട്ടോടെ ബി.ജെ.പി സ്ഥാനാർഥി ഗോപകുമാർ രണ്ടാമതെത്തിയിരുന്നു. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ 19621 വോട്ട് മാത്രമാണ് എൻ.ഡി.എ സ്ഥാനാർഥി കെ.വി. സാബുവിന് നേടാനായത്.
എൽ.ഡി.എഫ് വോട്ട് വ്യാപകമായി ലഭിച്ചെന്ന് പ്രേമചന്ദ്രൻ
കൊല്ലം: എൽ.ഡി.എഫ് വോട്ടുബാങ്കിലുണ്ടായ ചോർച്ച തനിക്ക് അനുകൂലമായെന്നും എൽ.ഡി.എഫ് വോട്ട് വ്യാപകമായി തനിക്ക് ലഭിച്ചതിന് തെളിവാണ് ചടയമംഗലത്തെ വോട്ടിങ് നിലയെന്നും എൻ.കെ. പ്രേമചന്ദ്രൻ.
ബി.ജെ.പിക്ക് വോട്ട് കൂടുകയും തെൻറ ഭൂരിപക്ഷം വർധിക്കുകയും ചെയ്തു. ഇതും തെൻറ വിജയത്തിെൻറ തിളക്കം വർധിപ്പിക്കുന്നതായി അദ്ദേഹം കൊല്ലം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
ബി.ജെ.പി സ്ഥാനാർഥിയെ താനാണ് നിർത്തിയതെന്നായിരുന്നു പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എ. ബേബിക്ക് ലഭിച്ച വോട്ട് പോലും കെ.എൻ. ബാലഗോപാലിന് കിട്ടിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഭീകരമായ ഇടിവാണ് എൽ.ഡി.എഫ് വോട്ടിൽ സംഭവിച്ചത്. അപ്പോൾ ചോർന്നത് ആരുടെ വോട്ടാണെന്ന് സ്വയം പരിശോധിക്കണം.
ശബരിമല യുവതീ പ്രവേശന വിധി മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയവത്കരിച്ചത് തെരെഞ്ഞടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയായി. സവര്‍ണരും അവര്‍ണരും തമ്മിലെ പ്രശ്നങ്ങളാണ് ശബരിമലയിലേതെന്ന് പറഞ്ഞ് വിഷയം ആദ്യം വർഗീയവത്കരിച്ചത് പിണറായിയാണ്. ഇൗ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് ജനം നല്‍കിയത്. ആര്.എസ്.പി ഇടതുമുന്നണി വിട്ടതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും കോണ്‍ഗ്രസിനൊപ്പം നിന്നുകൊണ്ടുള്ള ഇടതുചേരിയാണ് ആര്.എസ്.പി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എൻ.കെ. പ്രേമചന്ദ്രൻ (59)
ആർ.എസ്.പി ദേശീയ സെക്രേട്ടറിയറ്റ് അംഗം. കൊല്ലം മണ്ഡലത്തിൽനിന്ന് നാലാം തവണ ലോക്സഭയിലേക്ക്. സിറ്റിങ് എം.പി. തുടർച്ചയായ രണ്ടാം വിജയം. സംസ്ഥാന ജലസേചന മന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മികച്ച പാർലമെേൻററിയനും പ്രഭാഷകനും. തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ നാവായിക്കുളത്ത് 1960 മേയ് 25ന് ജനിച്ചു. കുറിച്ചി ഗവ. ഹോമിയോ മെഡിക്കൽ കോളജിൽ റീഡറായ േഡാ. ഗീതയാണ് ഭാര്യ. വിദേശത്ത് ഉപരിപഠനം നടത്തുന്ന പി.ജി. കാർത്തിക് ഏകമകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.