ശബരിമല വിഷയത്തെ മുഖ്യമന്ത്രി വർഗീയവത്കരിച്ചതിെൻറ തിരിച്ചടി -പ്രേമചന്ദ്രൻ
text_fieldsതിരുവനന്തപുരം: വിശ്വാസപരമായ പ്രശ്നെത്ത വർഗീയവത്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചതിെൻറ തിര ിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ. സവർണരും അ വർണരും തമ്മിെല മത്സരമാണ് ശബരിമല പ്രശ്നത്തിലെന്നാണ് മുഖ്യമന്ത്രി പത്തനംതിട്ടയിൽ പ്രസംഗിച്ചത്. ഇതിൽ ജനങ ്ങളുടെ പ്രതികരണമാണ് കണ്ടത്-തിരുവനന്തപുരം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ പ്രേമചന്ദ്രൻ പറഞ്ഞു.
ഇടത ു നയങ്ങളിൽനിന്ന് പിണറായി സർക്കാർ പിന്നാക്കം പോയി. ഇത് ഇടതുപക്ഷ മനസ്സുകളെ ഇടതു മുന്നണിയിൽനിന്ന് അകറ്റി. ക ോൺഗ്രസ് പോലും ചെയ്യാത്തതാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിക്കാൻ പോയ മുഖ്യമന്ത്രിയുടെ നടപടി . മുസ്ലിം ജമാഅത്തുകളിലും ക്രൈസ്തവ ദേവാലയങ്ങളും കയറിയിറങ്ങി മന്ത്രിമാർ പറഞ്ഞത്, താൻ സംഘിയാണെന്നാണ്. ഡോ. തേ ാമസ് െഎസക്കും കെ.ടി. ജലീലുമാണ് ഇതിനു നേതൃത്വം നൽകിയത്. പച്ചയായ വർഗീയതയാണ് ഇവർ പറഞ്ഞത് -അദ്ദേഹം ആരോപിച ്ചു.
തിരിച്ചടി പഴങ്കഥയായി; ആർ.എസ്.പിക്ക് പുതുജീവൻ
കൊല്ലം: ലോക്സഭ മണ്ഡലത്തിലെ തകർപ്പൻ വിജയം ആർ.എസ്.പിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ പുതുജീവൻ നൽകുന്നു. സിറ്റിങ് സീറ്റ് നിലനിർത്തുകയായിരുെന്നങ്കിലും ‘ഞെട്ടിപ്പിക്കുന്ന’ ഭൂരിപക്ഷവും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ മുന്നേറ്റവുമാണ് നേട്ടമായിരിക്കുന്നത്. കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷത്തിെൻറ നാലിരട്ടിയോളം വോട്ടിെൻറ ലീഡിൽ മണ്ഡലത്തിെൻറ ചരിത്രത്തിലെ വലിയ ഭൂരിപക്ഷത്തിലാണ് എൻ.കെ. പ്രേമചന്ദ്രൻ കൊല്ലത്തുനിന്ന് വീണ്ടും ജയിച്ചുകയറിയത്. ഇടതുകോട്ടയെന്ന് കരുതുന്ന മണ്ഡലങ്ങളിൽ ഉൾെപ്പടെ വ്യക്തമായ ലീഡ് നേടിയാണ് വിജയം. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കാതെ വൻ തിരിച്ചടിയാണ് ആർ.എസ്.പി നേരിട്ടത്. പ്രത്യേകിച്ച് പാർട്ടിയുടെ മന്ത്രിയായിരുന്ന ഷിബു ബേബിജോണിെൻറ ചവറയിലെയും പാർട്ടി സെക്രട്ടറി എ.എ. അസീസിെൻറ ഇരവിപുരത്തെയും തോൽവി.
ആർ.എസ്.പിയുടെ ഭാവി സംബന്ധിച്ചുപോലും ചോദ്യചിഹ്നമായി. ഇൗ സന്നിഗ്ദ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ലോക്സഭ തെരഞ്ഞെടുപ്പിലൂടെ മാറ്റം വന്നിരിക്കുന്നത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 3127 വോട്ട് അധികം നേടാൻ ചവറയിൽ പ്രേമചന്ദ്രന് കഴിഞ്ഞു. നിയമസഭയുമായി താരതമ്യം ചെയ്യുമ്പോൾ ലീഡ് 21379 ആണ്. പാർട്ടി െസക്രട്ടറി കഴിഞ്ഞതവണ പരാജയപ്പെട്ട ഇരവിപുരത്ത് 2014ൽ ലഭിച്ചതിനേക്കാൾ 16856 വോട്ടിെൻറ മുൻതൂക്കം പ്രേമചന്ദ്രന് ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും ഇടത് സ്ഥാനാർഥിയാണ് വിജയിച്ചത്. പാർട്ടിക്ക് സ്വാധീനമുള്ള കൊല്ലം നിയമസഭ സീറ്റിലും ഉയർന്ന ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് ലഭിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോവൂർ കുഞ്ഞുമോൻ പുതിയ പാർട്ടിയുണ്ടാക്കി കുന്നത്തൂരിൽ ആർ.എസ്.പിക്കെതിരെ മത്സരിച്ചത്. കുന്നത്തൂരിൽ വീണ്ടും കുഞ്ഞുമോൻ ജയിക്കാനായതോടെ ആർ.എസ്.പിക്കുണ്ടായ ആഘാതം വലുതായിരുന്നു. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ കുന്നത്തൂരിൽ ഇപ്പോൾ യു.ഡി.എഫ് ലീഡ് നേടിയതും ആശ്വാസകരമാണ്. പാർട്ടിയുടെ നിലനിൽപുപോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആർ.എസ്.പിക്ക് ആത്മവിശ്വാസം പകരുന്നതാണ് പ്രേമചന്ദ്രൻറ വിജയം. മറിച്ചായിരുന്നെങ്കിൽ യു.ഡി.എഫിലെ ഘടകകക്ഷിയെന്ന നിലയിലും പാർട്ടിക്കുള്ളിലും ചോദ്യം ചെയ്യപ്പെടുമായിരുന്നു.
അഹങ്കാരം വേണ്ടെന്ന് പ്രേമചന്ദ്രനോട് മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: അഹങ്കാരം വേണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രന് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മറുപടി. കശുവണ്ടി മേഖലയുമായും കിഫ്ബിയുമായും ബന്ധപ്പെട്ട് സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ പ്രേമചന്ദ്രൻ നടത്തിയ വിമർശനത്തിന് മറുപടി നൽകവെയാണ് ഭൂരിപക്ഷത്തിൽ അഹങ്കരിക്കേണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയത്.
കേന്ദ്രത്തിൽ വന്നിട്ടുള്ള ഭരണം ഉണ്ടാക്കാവുന്ന അപകടം പറയുന്നതിന് പകരം പുതിയ കമ്യൂണിസ്റ്റ് നയം നടപ്പാക്കുമെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. അത് വെറും തമാശ മാത്രമാണ്. പ്രേമചന്ദ്രൻ കശുവണ്ടിത്തൊഴിലാളികളോട് വഞ്ചന കാട്ടിയയാളാണ്.
ആട്ടിൻതോലണിഞ്ഞ വർത്തമാനവും വേട്ടക്കാരനൊപ്പമുള്ള ഒാട്ടവുമാണ് അദ്ദേഹത്തിനുള്ളത്. കശുവണ്ടിയുടെ ഇറക്കുമതി ചുങ്കം ഉയർത്താൻ കയറ്റുമതിക്കാർക്കൊപ്പം നിന്നയാളാണ് പ്രേമചന്ദ്രൻ. കാഷ്യൂ ബോർഡിനെതിരെ കുപ്രചരണം നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ വിമർശനം നടത്തിയ പ്രേമചന്ദ്രൻ കിഫ്ബിക്കെതിരെ നെറികെട്ട പ്രചരണമാണ് നടത്തുന്നത്. എക്കാലവും അവസരവാദ നിലപാട് സ്വീകരിക്കുന്നയാളാണ് പ്രേമചന്ദ്രൻ. ഇപ്പോൾ കിട്ടിയ ഭൂരിപക്ഷത്തിെൻറ പേരിൽ അഹങ്കരിക്കേണ്ട. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹത്തിെൻറ വിജയമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.