കോഴ വാങ്ങി; ഐ.സി. ബാലകൃഷ്ണനെ പ്രതിക്കൂട്ടിലാക്കി എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്
text_fieldsവയനാട്: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ കുരുക്കിലാക്കി ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. നിയമനത്തിന്റെ പേരിൽ എം.എൽ.എ കോഴ വാങ്ങിയെന്നാണ് ആത്മഹത്യകുറിപ്പിൽ പരാമർശിക്കുന്നത്. വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴ് പേജിലേറെയുള്ള ആത്മഹത്യ കുറിപ്പിൽ ആരോപണമുണ്ട്.
സാമ്പത്തിക ബാധ്യതയെ കുറിച്ച് കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍റേയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റേയും പേരുകളും എന്‍.എം. വിജയന്‍ എഴുതിയ കത്തിലുണ്ട്. വിജയന്റെ കുടുംബമാണ് കത്ത് പുറത്തുവിട്ടത്.
പിതാവ് ആവശ്യപ്പെട്ട പ്രകാരം കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തെന്നും ഇത്രയും ദിവസം കാത്തുനിന്നിട്ടും ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിടുന്നതെന്നും കുടുംബം അറിയിച്ചു.
ഇതിനോടൊപ്പം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വിജയൻ എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. കത്തിലും കോഴയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വിജയന്റെ ആത്മഹത്യക്ക് പിന്നാലെ സുല്‍ത്താന്‍ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചര്‍ച്ചയായിരുന്നു. അതിനിടെ, കത്തിലെ ആരോപണങ്ങൾ ഐ.സി. ബാലകൃഷ്ണൻ നിഷേധിച്ചു. ഇ.ഡി, വിജിലൻസ് ഉൾപ്പെടെ ഏതുതരത്തിലുള്ള അന്വേഷണം നേരിടാനും തയാറാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.
അതിനിടെ, കോഴ വാങ്ങിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് വയനാട് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെ.പി.സി.സിയുടെ ഒത്താശയോടെ കോൺഗ്രസ് ഭരിക്കുന്ന പല സഹകരണ ബാങ്കിലും നടക്കുന്നതെന്നും കെ. റഫീഖ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.