Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്ടി വിഷയം:...

പെട്ടി വിഷയം: ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്ന് എൻ.എൻ. കൃഷ്ണദാസ്

text_fields
bookmark_border
പെട്ടി വിഷയം: ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്ന് എൻ.എൻ. കൃഷ്ണദാസ്
cancel

പാലക്കാട്: ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും പെട്ടി വിവാദത്തിൽ സി.പി.എം സംസ്ഥാന സമിതിയംഗം എൻ.എന്‍. കൃഷ്ണദാസ്. വേറെന്തെങ്കിലും കാര്യം ചോദിക്ക് എന്നും അദ്ദേഹം ഇതേക്കുറിച്ച് ചോദ്യമാരാഞ്ഞ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പെട്ടിയുടെ പുറകെ പോകില്ലെന്നും വികസനമാണ് ചര്‍ച്ചയാകേണ്ടത് എന്നായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണദാസ് പറഞ്ഞത്.

എന്നാൽ, പെട്ടി വിഷയം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ​പെട്ടി വിഷയമടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും ഇക്കാര്യത്തിൽ താൻ പറഞ്ഞത് മാത്രമാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. കുഴൽപ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ലെന്നും കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്നമാണതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതെ, ‘അന്വേഷണം നടക്കട്ടെ’ എന്ന് മാത്രമാണ് സി.പി.എം നേതാവ് എ.കെ. ബാലൻ ഇന്ന് പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMNN krishnadasPalakkad Trolley Controversy
News Summary - NN krishnadas about Palakkad Trolley Controversy
Next Story