ഒറ്റപ്പെട്ട് കൃഷ്ണദാസ്; പെട്ടി വിട്ട് ബി.ജെ.പി
text_fieldsപാലക്കാട്: ‘പെട്ടി വിവാദ’ത്തിൽ ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും എതിർ സ്വരമുയർത്തിയതോടെ ഒറ്റപ്പെട്ട് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ്. വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പെട്ടി വിഷയം അടഞ്ഞ അധ്യായമല്ലെന്നും പ്രധാന വിഷയമാണെന്നും ഇതുൾപ്പെടെ പ്രചാരണ വിഷയമാകുമെന്നും വീണ്ടും വ്യക്തമാക്കി. ഇതോടെ ‘ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും’ പറഞ്ഞ് എൻ.എൻ. കൃഷ്ണദാസ് തലയൂരി.
തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദം ക്ഷണിച്ചുവരുത്തിയതിൽ പാർട്ടിക്കുള്ളിൽ രൂക്ഷ വിമർശനമാണ് കൃഷ്ണദാസിനെതിരെ ഉയരുന്നത്. സി.പി.എം ജില്ല സെക്രട്ടറിയുമായുള്ള ആശയഭിന്നതയാണ് വിവാദത്തിന് ഇടവരുത്തിയതെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. പെട്ടിയുടെ പിറകെ പോകില്ലെന്നും വികസനമാണ് ചര്‍ച്ചയാകേണ്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണദാസ് പറഞ്ഞത്. എന്നാല്‍, പെട്ടിയും ചര്‍ച്ച ചെയ്യുമെന്നാണ് സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്. ഇതോടെ വിഷയം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ് എൻ.എൻ. കൃഷ്ണദാസ് ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.