പാണക്കാട്ടെ തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന നിലപാട് പള്ളിയിൽ പോയി പറഞ്ഞാൽ മതി -എൻ.എൻ കൃഷ്ണദാസ്
text_fieldsപാലക്കാട്: പാണക്കാട്ടെ തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന നിലപാട് മുസ്‍ലിം ലീഗ് പ്രവർത്തകർ പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് എൽ.ഡി.എഫ് നേതാവ് എൻ.എൻ കൃഷ്ണദാസ്. പാണക്കാട്ട് തങ്ങളെയല്ല മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനെയാണ് എൽ.ഡി.എഫ് വിമർശിച്ചത്. അത് പാടില്ലായെന്നാണ് മുസ്‍ലിം ലീഗ് നിലപാടെങ്കിൽ അവർ സംസ്ഥാന അധ്യക്ഷനെ മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാരിയർ സി.പി.എമ്മിന് വലിയ സംഭവമല്ല. പാലക്കാട് ഇടതുപക്ഷത്തിന് ഉജ്വല വിജയം ഉണ്ടാവും. മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ സൂചനയാണിത്. ബി.ജെ.പിയിൽ നിന്നും കോണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാരിയര്‍ ആർ.എസ്.എസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയമസഭ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പാണക്കാട് തങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ലീഗ് നേതാക്കളിൽ നിന്നും വലിയ പ്രതികരണമാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.