എൻ.എൻ. കൃഷ്ണദാസിന് ഒരുവർഷം തടവ്
text_fieldsപാലക്കാട്: ജൈനിമേട് ഇ.എസ്.ഐ ആശുപത്രിയിൽ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിൽ സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ എം.പിയുമായ എൻ.എൻ. കൃഷ്ണദാസ്, അന്ന് ഡി.വൈ.എഫ്.ഐ ജില്ല നേതാവായിരുന്ന അലക്സാണ്ടർ ജോസ് എന്നിവർക്ക് കോടതി ഒരുവർഷം തടവും 5,000 രൂപ പിഴയും വിധിച്ചു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് എം. മനീഷാണ് ശിക്ഷ വിധിച്ചത്. 2015ലായിരുന്നു സംഭവം. ഭിന്നശേഷിക്കാർക്ക് ഇ.എസ്.ഐ ആശുപത്രിയിൽനിന്ന് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇരുവരുടെയും നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.