ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ നടപടി ഇല്ല
text_fieldsതിരുവനന്തപുരം: ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ചതിെൻറ പേരിൽ അധ്യാപകർക്കെതിരെ സ്വീകരിക്കാനിരുന്ന വകുപ്പുതല നടപടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഒഴിവാക്കി. ഇതുസംബന്ധിച്ച് നേരത്തെ ഇറക്കിയ സർക്കുലറിൽ ഭേദഗതിവരുത്തിയാണ് ഉത്തരവിറക്കിയത്.
പരിശീലനപരിപാടിയിൽ ഹാജരാകാതിരുന്ന അധ്യാപകരിൽനിന്ന് പ്രഥമാധ്യാപകർ മുഖേന വിശദീകരണം വാങ്ങണമെന്നാണ് പുതിയ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.
ആേരാഗ്യപരമായ കാരണങ്ങൾ ഉൾപ്പെടെ മതിയായ കാരണം ബോധിപ്പിക്കാത്തവരുടെ പേരുവിവരം ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഒാഫിസർമാർ/ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാർ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് റിപ്പോർട്ട് ചെയ്യണമെന്നുമാണ് ഭേദഗതിവരുത്തിയ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടിന് ഇറക്കിയ സർക്കുലറിൽ ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ വകുപ്പുതല നടപടിക്ക് നിർദേശമുണ്ടായിരുന്നു.
നടപടി പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസവകുപ്പിെൻറ പ്രവർത്തനങ്ങൾ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവൃത്തിദിവസമല്ലാത്ത ശനിയാഴ്ച നടന്ന ക്ലസ്റ്റർ പരിശീലനത്തിൽ പെങ്കടുക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും ഇവർ വാദിച്ചിരുന്നു.
ഭേദഗതി വരുത്തിയ സർക്കുലറിെൻറ പശ്ചാത്തലത്തിൽ സംഘടന ആഹ്വാനം അനുസരിച്ചാണ് ക്ലസ്റ്റർ പരിശീലനത്തിൽ പെങ്കടുക്കാതിരുന്നതെന്ന് അധ്യാപകർ ഹെഡ്മാസ്റ്റർമാർക്ക് വിശദീകരണം നൽകിയാൽ മതിയെന്ന് കെ.പി.എസ്.ടി സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ അറിയിച്ചു. ഉത്തരവ് സംബന്ധിച്ച് കെ.പി.എസ്.ടി.എ ഭാരവാഹികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഭേദഗതി വരുത്തിയ ഉത്തരവ് ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.