പരാതികളിൽ നടപടിയില്ല; പൊലീസ് സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡറുകളുടെ പ്രതിഷേധം
text_fieldsപെരിന്തൽമണ്ണ: ട്രാൻസ്ജെൻഡർ നടത്തുന്ന അങ്ങാടിപ്പുറത്തെ തട്ടുകടയിൽ കയറി കടയുടമയായ ട്രാൻസ്‌ജെൻഡറിനോട് തട്ടിക്കയറിയ സംഭവത്തിൽ അഞ്ചു ദിവസമായിട്ടും കേസെടുക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്യുന്നില്ലെന്നാരോപിച്ച് ട്രാൻസ്ജൻഡർ യുവതികൾ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തി.
പരാതി അന്വേഷിച്ചു വരുകയാണെന്ന് അറയിച്ചതോടെ പൊലീസ് സ്റ്റേഷൻ കവാടത്തിൽ കുത്തിയിരിപ്പ് തുടങ്ങി. രാവിലെ 11ന് തുടങ്ങിയ പ്രതിഷേധം ഉച്ചയോടെ അവസാനിപ്പിച്ചു. അങ്ങാടിപ്പുറത്ത് ആറുമാസത്തോളം മുമ്പാണ് ട്രാൻസ്ജൻഡറായ മോനിഷയുടെ ഉടമസ്ഥതയിൽ തട്ടുകട ആരംഭിച്ചത്.
അതേസമയം തട്ടുകയിൽ വാക്കുതർക്കമുണ്ടായപ്പോൾ സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസുകാർ വിഷയത്തിൽ ഇടപെട്ടെന്നും എന്നാൽ കടയിൽ വന്ന് പ്രശ്നമുണ്ടായിക്കിയയാളെ പിടികൂടിയില്ലെന്നുമായിരുന്നു യുവതികളുടെ പരാതി. തർക്കം ഒഴിവാക്കി വിടുകയാണ് ചെയ്തത്. കടയിൽ വന്ന് പ്രശ്നമുണ്ടാക്കിയയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.