കാഴ്ചക്കാർ ഏഴ് ലക്ഷം; വിജയ് പി. നായരുടെ അശ്ലീല വിഡിയോ നീക്കാൻ നടപടിയില്ല
text_fieldsകോഴിക്കോട്: സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള വിജയ് പി. നായരുടെ അശ്ലീല വിഡിയോ യൂട്യൂബിൽനിന്ന് നീക്കാൻ നടപടിയില്ല. ഇയാൾക്കെതിരെ കേസെടുത്തിട്ടും വിവാദ വിഡിയോ ആയിരക്കണക്കിനാളുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിഡിയോ നീക്കാനുള്ള നടപടികളിലാണെന്ന് പൊലീസ് പറയുന്നു.
ആഗസ്റ്റ് മാസം അപ് ലോഡ് ചെയ്ത വിഡിയോ ഏഴ് ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. മറ്റ് നിരവധി അശ്ലീല വിഡിയോകൾ ഇയാളുടെ ചാനലിലുണ്ട്. ഡോ. വിജയ് പി. നായർ എന്ന പേര് ഉപയോഗിച്ചാണ് ഇയാൾ വിഡിയോ ചെയ്യുന്നത്. ഇയാളുടെ ഡോക്ടറേറ്റ് വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ളത്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി ഇയാൾ പറയുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ സ്ത്രീകൾ വിജയ് പി. നായരെ കൈയേറ്റം ചെയ്യുകയും ദേഹത്ത് കരിഒായിൽ ഒഴിക്കുകയും ചെയ്തത്. കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെയും സ്ത്രീകളെ അപമാനിച്ചതിന് വിജയ് പി. നായർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.