തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാവില്ല; മാറ്റിയതിൽ വിവാദം വേണ്ടെന്ന് മുരളീധരൻ
text_fieldsതിരുവനന്തപുരം: ശശി തരൂരിന്റെ പരിപാടി മാറ്റിയത് വിവാദമാക്കേണ്ടെന്ന് കെ.മുരളീധരൻ എം.പി. കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ തരൂരിന്റെ പങ്കുണ്ടാവും. കോൺഗ്രസ് വിശാല പാർട്ടിയാണ്. കഴിവുള്ളവരെ പാർട്ടിയും പ്രവർത്തകരും അംഗീകരിക്കും. തരൂർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെടുക്കാം. അതിന്റെ പേരിൽ ഒരു നടപടിയും ഉണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു.തരൂരിനെതിരെ പാരവെയ്ക്കാൻ പലരും ശ്രമിക്കുന്നുണ്ട്. തനിക്കെതിരെയും ഇത്തരം പാരകൾ ഉണ്ടാകാറുണ്ടായിരുന്നു. അത് നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പല സ്ഥാപനങ്ങളും പാർട്ടി നേരിട്ടാണ് നയിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ പാർട്ടി നേരിട്ട് ഭരിക്കുന്നു. കെ റെയിലിൽ നിലപാട് പറഞ്ഞത് പാർട്ടിയാണ് മുഖ്യമന്ത്രിയല്ല. സർക്കാരിനെതിരായ സമരത്തിന്റെ പേരിൽ കേരളം യുദ്ധക്കളമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. സർക്കാരിനെതിരെ സമരം നടത്തുന്നില്ലെന്നത് തെറ്റായ വാദമാണെന്നും മുരളീധരൻ പറഞ്ഞു.
ഇന്ന് കോഴിക്കോട് നടത്താനിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയിരുന്നു. തരൂരിന്റെ മലബാർ പര്യടനം സംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്കുള്ള എതിർപ്പാണ് പിൻമാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അതേസമയം തരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.