മന്ത്രിസഭ: സി.പി.ഐ വിട്ടുവീഴ്ചക്കില്ല
text_fieldsതിരുവനന്തപുരം: പുതിയ കക്ഷികളെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ തങ്ങളുടെ മന്ത്രിമാരുടെ എണ്ണത്തിൽ സ്വമേധയാ വിട്ടുവീഴ്ച ചെയ്യുന്നതിന് സി.പി.െഎക്ക് വിസമ്മതം. മന്ത്രിസഭ രൂപവത്കരണ ചർച്ചകളിലേക്ക് സി.പി.എം കടക്കാനിരിക്കെയാണ് സി.പി.െഎയും നിലപാട് കടുപ്പിക്കുന്നത്. അതേസമയം മന്ത്രിസ്ഥാനത്തിനായി സി.പി.എം നേതൃത്വത്തിനു മേൽ സമ്മർദം ചെലുത്തി ചെറുകക്ഷികളും രംഗത്തെത്തി.
മുന്നണിയിലെ പുതിയ കക്ഷികൾക്ക് പ്രാതിനിധ്യം നൽകേണ്ടിവരുേമ്പാൾ മന്ത്രിസഭയുടെ വലിപ്പം സംബന്ധിച്ച വെല്ലുവിളിയാണ് സി.പി.എം നേരിടുന്നത്. നിലവിൽ 11 കക്ഷികളാണ് എൽ.ഡി.എഫിലുള്ളത്. സി.പി.എമ്മിന് 13 ഉം സി.പി.െഎക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പ് സ്ഥാനവുമാണുള്ളത്. പുതിയ കക്ഷികൾക്കായി സി.പി.എം വിട്ടുവീഴ്ച ചെയ്യാതെ അതിനെ കുറിച്ച് സി.പി.െഎ ആലോചിക്കില്ല. കഴിഞ്ഞ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ സി.പി.എമ്മിന് 12 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇടക്ക് രാജിവെച്ച ഇ.പി. ജയരാജെൻറ തിരിച്ചുവരവിനായി 13 ആയി വർധിപ്പിച്ചു. പകരമാണ് കാബിനറ്റ് പദവിയോടെയുള്ള ചീഫ്വിപ്പ് സ്ഥാനം സി.പി.െഎക്ക് നൽകിയത്. സി.പി.എം 12 ലേക്കെത്തിയാൽ ചീഫ് വിപ്പ് സ്ഥാനം സി.പി.െഎ വിടും. സി.പി.എം മന്ത്രിമാരുടെ എണ്ണം 11 ലേക്ക് കുറച്ചാൽ മൂന്ന് മന്ത്രിമാർ മതിയോ എന്നത് സി.പി.െഎ ആേലാചിക്കും. ഇന്നല്ലെങ്കിൽ വെള്ളിയാഴ്ച തന്നെ ഇക്കാര്യങ്ങളിൽ സി.പി.എം- സി.പി.െഎ ഉഭയകക്ഷി ചർച്ച നടക്കും.
എൽ.ജെ.ഡി, െഎ.എൻ.എൽ, കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി) കക്ഷികൾക്കാണ് ഏക എം.എൽ.എമാരുള്ളത്. ഇതിൽ എൽ.ജെ.ഡിയും െഎ.എൻ.എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സി.പി.എമ്മിന് കത്ത് നൽകി. അഞ്ച് കക്ഷികളുള്ളതിനാൽ ബുദ്ധിമുട്ടുണ്ടെന്ന് സി.പി.എം നേതൃത്വം ഒരു കക്ഷിയോട് വ്യക്തമാക്കി. എൽ.ഡി.എഫിൽ വിളിക്കാറില്ലെങ്കിലും കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം അഭ്യർഥിച്ചിട്ടുണ്ട്.
ജനാധിപത്യ കേരള കോൺഗ്രസ് കത്ത് നൽകിയില്ലെങ്കിലും ലത്തീൻ കതോലിക്ക വിഭാഗത്തിൽനിന്നാണ് എം.എൽ.എ എന്നത് മുൻതൂക്കം നൽകുന്നെന്നാണ് കണക്കുകൂട്ടുന്നത്. കേരള കോൺഗ്രസ്(ബി) അവകാശവാദം ഉന്നയിച്ചിട്ടില്ല. 10ന് നേതൃയോഗം ചേർന്നാകും തീരുമാനം. അഞ്ച് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് എമ്മിന് ഒന്നിനാണ് സാധ്യത. എൻ.സി.പിയിലെ തർക്കം പരിഹരിക്കാൻ ദേശീയ നേതാവ് പ്രഫുൽ പേട്ടൽ തന്നെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.