വാക്സിനെടുത്തില്ലെങ്കിൽ കോളജിൽ പ്രവേശനമില്ല
text_fieldsതിരുവനന്തപുരം: വിമുഖത മൂലം വാക്സിനെടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും കോളജിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഇൗ മാസം 18 മുതൽ കോളജുകളിൽ പൂർണമായും അധ്യയനം തുടങ്ങുന്നതിെൻറ മുന്നോടിയായി പുറപ്പെടുവിച്ച ഉത്തരവിലാണ് വാക്സിനെടുക്കാൻ തയാറാകാത്തവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് നിർദേശിച്ചത്. പ്രഫഷനൽ േകാളജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മുഴുവൻ സ്ഥാപനങ്ങളും ഇൗ മാസം 18 മുതൽ പൂർണമായും തുറന്നു പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
18 വയസ്സ് തികയാത്തതിനാൽ വാക്സിനെടുക്കാൻ കഴിയാത്തവരെയും രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കാം. ഇവരുടെ വീടുകളിലെ 18 വയസ്സിന് മുകളിലുള്ളവർ എല്ലാവരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാർഥികളും ഭിന്നശേഷിക്കാരായ വിദ്യാർഥികളും ആദ്യ രണ്ടാഴ്ച കോളജിൽ വരാതിരിക്കുന്നതാണ് അഭികാമ്യം.
പി.ജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾ അനുവദിക്കണം.
ക്ലാസ് റൂമുകൾ, ലൈബ്രറി, ലബോറട്ടറി, ശുചിമുറികൾ, വിശ്രമ മുറികൾ തുടങ്ങിയവ അണുമുക്തമാക്കണം. ക്ലാസുകൾ ഒറ്റ സെഷനിൽ രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെ നടത്തുന്നതാണ് അഭികാമ്യം. അെല്ലങ്കിൽ ഒമ്പത് മുതൽ മൂന്നുവരെ, ഒമ്പതര മുതൽ മൂന്നര വരെ, 10 മുതൽ നാലു വരെ എന്നീ സമയക്രമങ്ങളിലൊന്ന് സൗകര്യപൂർവം കോളജ് കൗൺസിലുകൾക്ക് തെരഞ്ഞെടുക്കാം. എൻജിനീയറിങ് കോളജുകളിൽ നിലവിലുള്ള രീതിയിൽ ആറു മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്നതിന് സംവിധാനമൊരുക്കാം. വിദ്യാർഥികളുടെ ഹോസ്റ്റലുകൾ തുറന്നുപ്രവർത്തിക്കുകയും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കുകയും ചെയ്യണം. സ്ഥാപനതലത്തിൽ കോവിഡ് ജാഗ്രത സമിതികൾ രൂപവത്കരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.