പി.ജി ഡോക്ടർമാരുടെ സമരം: ചർച്ചയിൽ ധാരണയോ തീരുമാനമോ ആയില്ല
text_fieldsതിരുവനന്തപുരം: അഞ്ചുദിവസമായി അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ച് സമരം ചെയ്യുന്ന പി.ജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണയോ തീരുമാനമോ ആയില്ല. സമരം തുടരാനാണ് പി.ജി ഡോക്ടർമാരുടെ തീരുമാനം.
അതേസമയം, ഇനി ചർച്ചക്കില്ലെന്ന മുൻനിലപാടിൽനിന്ന് സർക്കാർ പിന്നോട്ടുപോയിട്ടുണ്ട്. ഔദ്യോഗികമായി ചർച്ച നടത്താമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പുനൽകി. എന്നാൽ, തീയതിയും സമയവും അറിയിച്ചിട്ടില്ല. ചൊവ്വാഴ്ച തന്നെ ചർച്ചക്ക് സമയം നൽകുമെന്ന് സമരക്കാർ പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയൻറ് ഡയറക്ടര്‍ തുടങ്ങിയവരും പി.ജി അസോസിയേഷന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും തീയതി പിന്നീടറിയിക്കുെമന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പി.ജി ഡോക്ടർമാർ നേരിടുന്ന ജോലിഭാരമടക്കമുള്ള പ്രതിസന്ധികൾ ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പി.ജി ബാച്ചിെൻറ പ്രവേശനം നടക്കാത്തതിനാൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്നായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം. നേരേത്ത സമരം ചെയ്ത പി.ജി ഡോക്ടർമാരെ സർക്കാർ ചർച്ചക്ക് വിളിക്കുകയും 373 ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. നാല് ശതമാനം സ്റ്റൈപ്പൻഡ് വർധന വേണമെന്ന ആവശ്യം ധനവകുപ്പിെന അറിയിക്കാമെന്നും ഉറപ്പുനൽകി. തുടർന്ന്, അന്ന് ചർച്ചക്കെത്തിയ നേതാക്കൾ സമരം പിൻവലിച്ചിരുന്നു.
എന്നാൽ, ഈ തീരുമാനത്തെ പിന്തള്ളി മറ്റൊരു വിഭാഗം പി.ജി ഡോക്ടർമാർ എമർജൻസി ഡ്യൂട്ടിയടക്കം ബഹിഷ്കരിച്ച് സമരം തുടരുകയായിരുന്നു. ഇതോടെയാണ് സർക്കാർ ചർച്ചക്കില്ലെന്ന നിലപാടിലേക്കെത്തിയത്. സമരം മെഡിക്കൽ കോളജുകളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സർക്കാറും നിലപാടിൽ അയവ് വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.