സർവകക്ഷിയോഗത്തിൽ ധാരണയായില്ല; സമാധാനം നിലനിർത്തും, സമരം തുടരും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ. തുറമുഖ പദ്ധതി യാഥാർഥ്യമാകണമെന്നും നിർമാണം വേഗത്തിലാക്കണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും യോഗത്തിൽ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. എന്നാൽ, പദ്ധതി നിർമാണം നിർത്തിവെക്കുന്നതുവരെ സമരം തുടരുമെന്ന് തുറമുഖ നിർമാണ വിരുദ്ധ സമരസമിതിയും എന്തുവന്നാലും, പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സർക്കാറും വ്യക്തമാക്കിയതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.
ഇന്നലെ, വൈകീട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിലാണ് സർക്കാർ പ്രതിനിധിയായി പങ്കെടുത്തത്. പൊലീസും സര്‍ക്കാറും ആത്മസംയമനം പാലിച്ചതുകൊണ്ടുമാത്രാണ് വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായതെന്ന് മന്ത്രി പറഞ്ഞു. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് വൈദികരെ പ്രതിചേർത്തിട്ടില്ല. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും വ്യാജപ്രചാരണം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും.
പദ്ധതിയെ തടസ്സപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസ്സം നില്‍ക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, വിഴിഞ്ഞം സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമെന്നായിരുന്നു ലത്തീൻ അതിരൂപത സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ പെരേര യോഗത്തെ അറിയിച്ചത്. അന്യായമായ കസ്റ്റഡിക്കെതിരെ നടന്ന പ്രതിഷേധമാണ് കൈവിട്ടുപോയത്. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.