അപ്പീലുമില്ല, ആളുമില്ല; അപൂർവ ഇനമായി നാദസ്വരം
text_fieldsതൃശൂർ: അപ്പീൽ കുത്തൊഴുക്കിൽ പിടിവിടുന്ന കേരള സ്കൂൾ കലോത്സവത്തിൽ ആളില്ലാ ഇനമായി വേറിട്ട മത്സരമാകുകയാണ് നാദസ്വരം. അതുകൊണ്ടുതന്നെ മോഡൽ ബോയ്സ് സ്കൂളിലെ വേദിയിൽ 3.30ഒാടെതന്നെ മത്സരങ്ങൾ അവസാനിച്ചു. മത്സരാർഥികളുടെ ആധിക്യംകൊണ്ട് മത്സരം അനിശ്ചിതമായി നീളുമ്പോൾ എളുപ്പത്തിൽ തീർന്നൊരു ഇനമായി നാദസ്വരം മാറി. രണ്ടുദിവസം നേരംവൈകി അവസാനിച്ച വേദിയിൽനിന്ന് നേരത്തേ പോകാനായ സന്തോഷം സ്റ്റേജ് മാനേജർ അടക്കം അധ്യാപകർ പ്രകടിപ്പിക്കുകയും ചെയ്തു.
ഹൈസ്കൂൾ-, ഹയർ സെക്കൻഡറി വിഭാഗം നാദസ്വരം വാദനത്തിൽ 10 പേരാണ് മത്സരിക്കാൻ എത്തിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നാലു പെൺകുട്ടികൾ അടക്കം ആറും ഹയർ സെക്കൻഡറിയിൽ നാലു പേരുമാണ് എത്തിയത്. നാലു പെൺകുട്ടികളും രണ്ടു ആൺകുട്ടികളും മത്സരിച്ച ഹൈസ്കൂൾ വിഭാഗം നാദസ്വരത്തിൽ ഒരു ആൺകുട്ടിക്ക് മാത്രമാണ് എ േഗ്രഡ്. ഹയർ സെക്കൻഡറിയിൽ നാലു ആൺകുട്ടികളിൽ മൂന്നു പേർ എ േഗ്രഡ് നേടി. ഒരാൾക്ക് േഗ്രഡൊന്നും ലഭിച്ചില്ല. നാദസ്വരം വായന സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് മത്സരത്തിന് ആളുകൾ കുറയാൻ കാരണമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.