പി.എസ്.സിയെ പടിക്ക് പുറത്ത് നിർത്തി മലിനീകരണ നിയന്ത്രണ ബോർഡ്
text_fieldsതിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളെ പടിക്ക് പുറത്ത് നിർത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. താൽക്കാലിക ജീവനക്കാരെ ഭൂരിഭാഗവും നിയമിച്ചാണ് അഞ്ചുവർഷമായി ബോർഡ് മുന്നോട്ടുപോകുന്നതെന്നാണ് ആക്ഷേപം. 89 തസ്തികകളിലേക്ക് കഴിഞ്ഞ അഞ്ചുവർഷമായി നിയമനം നടത്തിയിട്ടില്ല. മുഖ്യമന്ത്രിക്ക് കീഴിലാണ് ബോർഡ്
2008 ലാണ് ബോർഡ് ഒടുവിൽ നേരിട്ട് നിയമനം നടത്തിയത്. 2016 ൽ പി.എസ്.സി നിയമനത്തിന് ശിപാർശയും സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടും നിയമന നടപടി സ്വീകരിക്കാത്തിന് പിന്നിൽ ഉന്നതരുടെ സ്വജന പക്ഷപാത താൽപര്യവുമാണ്. അസി. എൻജിനീയർ തസ്തികയിൽ നിയമന വിജ്ഞാപനം ബോർഡിൽ നിന്ന് പി.എസ്.സിയിലേക്ക് അയക്കുംമുേമ്പ അവസാനനിമിഷം േയാഗ്യതാ മാനദണ്ഡത്തിൽ വരുത്തിയ മാറ്റമാണ് നിയമന നടപടിക്ക് തടസ്സമായതെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. 83 ഒാളം അസിസ്റ്റ് എൻജിനീയർ, ആറ് അസിസ്റ്റൻറ് എൻവയൺമെൻറൽ എൻജിനീയർ തസ്തികളിൽ നിയമനം നടത്തുമെന്ന പ്രതീക്ഷയിൽ ആയിരത്തോളം അപേക്ഷകരാണ് കാത്തിരിക്കുന്നത്.
നിലവിൽ 300 ഒാളം താൽക്കാലിക ജീവനക്കാർ ബോർഡിൽ വിവിധ തസ്തികകളിൽ ജോലിചെയ്യുന്നു. ഇവർക്ക് പ്രതിവർഷം 9.6 കോടിയോളം രൂപ ശമ്പള ഇനത്തിൽ ചെലവുണ്ട്. പി.എസ്.സി നിയമനം നീട്ടുപോകുന്നതിലൂടെ ബോർഡിന് ഉണ്ടാവുന്ന നഷ്ടം പോലും കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ. താൽക്കാലിക അടിസ്ഥാനത്തിൽ നിയമിതരാവുന്ന അസിസ്റ്റൻറ് എൻജിനീയർക്ക് പ്രതിവർഷം ശമ്പള ഇനത്തിൽ അഞ്ചര ലക്ഷത്തോളം രൂപ ബോർഡ് നൽകണം. 10 വർഷത്തിലധികമായി ഇത്തരത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ അടക്കം ബോർഡിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.