ലാസ്റ്റ് ഗ്രേഡ് നിയമനക്കുറവിൽ െറക്കോഡിടാൻ പി.എസ്.സി
text_fieldsതൃശൂർ: ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ ജോലി പ്രതീക്ഷിക്കുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം ഇഴയുന്നു. പിൻവാതിൽ നിയമനവും തസ്തിക വെട്ടിക്കുറക്കലും നടക്കുേമ്പാൾ തന്നെയാണിത്. 2012-15 ലെ ലാസ്റ്റ്ഗ്രേഡ് റാങ്ക് പട്ടികയിൽ നിന്ന് 12,959 പേർക്കാണ് നിയമനം നൽകിയത്. അടുത്ത റാങ്ക് പട്ടികയിൽ നിന്ന് (2015 -18) 11,395 പേർക്കും. 2018 ജൂൺ 31ന് നിലവിൽ വന്ന ഇേപ്പാഴത്തെ റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ നിയമന ശിപാർശ അയച്ചത് 4617 പേർക്കാണ്.
46,285 പേരുടെ റാങ്ക് പട്ടിക അവസാനിക്കാൻ 10 മാസം മാത്രം ശേഷിക്കെ നിയമനം നൽകിയത് 3906 പേർക്ക് മാത്രവും. 2012-15 ൽ തിരുവനന്തപുരം ജില്ലയിൽ 1940 പേർക്കാണ് നിയമനം നൽകിയത്. 2015-18 ൽ ഇത് 1594 ആയി. നിലവിലെ റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ 507 പേർക്കാണ് തിരുവനന്തപുരത്ത് ശിപാർശ അയച്ചത്. ഏറ്റവും കുറവ് നിയമനം നടക്കുന്ന വയനാട്ടിൽ 2012-15ൽ 494ഉം 2015-18ൽ 371 പേർക്കും നിലവിലെ പട്ടികയിൽ നിന്നും 166 പേർക്കുമാണ് ശിപാർശ അയച്ചത്.
എയ്ഡഡ് സ്കൂൾ മേഖലയിൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയതിെൻറ കണക്ക് നിരത്തുേമ്പാഴാണ് ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിൽ നിയമനം നടത്താത്തത്. പരീക്ഷ വിജ്ഞാപനം വരുേമ്പാൾ നിയമനം നടന്നിരുന്ന സെക്രേട്ടറിയറ്റിലേക്കുള്ള നിയമനം റാങ്ക് പട്ടിക നിലവിൽ വന്ന മുതൽ നിർത്തലാക്കി. കഴിഞ്ഞ സെപ്റ്റംബർ വരെ നിയമനം നടന്ന അഡ്വക്കേറ്റ് ജനറൽ ഒാഫിസിൽ അതിനുശേഷം നിയമനം ഇല്ലാതാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.