നിയമന ഉത്തരവ് നൽകിയില്ല; സെക്രേട്ടറിയറ്റിന് മുന്നിൽ കായികതാരങ്ങളുടെ സമരം
text_fieldsതിരുവനന്തപുരം: നിയമന ഉത്തരവ് നൽകാത്തതിൽ പ്രതിഷേധിച്ച് ദേശീയ കായികതാരങ്ങൾ സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തി. 2010-14 വർഷത്തെ സ്പോർട്സ് േക്വാട്ട നിയമനപട്ടികയിൽ ഉൾപ്പെട്ട 54 കായിക താരങ്ങളാണ് മെഡലുകളുമായി സമരത്തിനെത്തിയത്. സർക്കാറിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. 2010-14 വർഷത്തെ സ്പോർട്സ് േക്വാട്ട നിയമന പട്ടികയിൽ ഉൾപ്പെട്ട 250 ഒഴിവുകളിൽ 196 പേർക്കാണ് നിയമനം നൽകിയത്. ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് ഉൾപ്പെടെയുള്ളവർ ഇതിൽപെടുന്നു. മറ്റുള്ളവരെ നിയമിക്കാൻ തീരുമാനമായെങ്കിലും ഫയൽ രണ്ടുമാസമായി ധനവകുപ്പിെൻറ പക്കലാണത്രെ. കായിക മന്ത്രി ഉൾപ്പെടെയുള്ളവരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ 2015-19 വർഷത്തിലെ കായികതാരങ്ങളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പി.എസ്.സിയിൽ പുരോഗമിക്കുകയാണെന്നും ഇത് അനീതിയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി.
എക്സ് സർവിസ്മെൻ ആൻഡ് ഫിസിക്കൽ കോഒാഡിനേറ്റർ പ്രമോദ് സമരം ഉദ്ഘാടനം ചെയ്തു. ദേശീയ താരങ്ങളായ ലിബിയ, കാർത്തിക മനോജ്, ഡോണ ശാലിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.