അറസ്റ്റിന് ശേഷമുള്ള മുദ്രാവാക്യം വിളി മാത്രം മതി താഹയുടെ ജാമ്യം നിഷേധിക്കാൻ -ഹൈകോടതി
text_fieldsകൊച്ചി: രാഷ്ട്രീയ ആശയങ്ങൾ അറിയാനുള്ള പ്രായത്തിെൻറ ജിജ്ഞാസ കൊണ്ടാണ് പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികൾ ലഘുേലഖകളും മറ്റും കൈവശം വെച്ചതെങ്കിൽ അത് ഒരു നിരോധിത സംഘടനയുടേത് മാത്രമായി പോയതെന്ത് കൊണ്ടെന്ന് ഹൈകോടതി. 19ഉം 23 ഉം വയസ്സുള്ള ചെറുപ്പക്കാരാണ് പ്രതികളെന്ന് ചൂണ്ടിക്കാട്ടി അവരുടെ അഭിഭാഷകർ ഉയർത്തിയ വാദം തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
നിരോധിത സംഘടനയിൽ അംഗങ്ങളാണ് ഇവരെന്ന് പ്രോസിക്യൂഷന് വാദമില്ലെന്ന എൻ.ഐ.എ കോടതിയുടെ കണ്ടെത്തൽ അലെൻറയും താഹയുടെയും അഭിഭാഷകർ കോടതിയെ അറിയിച്ചു. എന്നാൽ, പ്രോസിക്യൂഷൻ പിടിച്ചെടുത്ത് ഹാജരാക്കിയ രേഖകളുടെയും മൊഴികളുടെയും പൊതുസ്വഭാവം വിലയിരുത്തുേമ്പാൾ പ്രതികൾക്ക് കുറ്റകൃത്യവുമായുള്ള പ്രഥമദൃഷ്ട്യാ ബന്ധം കണ്ടെത്തുന്നതിൽ കീഴ്കോടതി പരാജയപ്പെട്ടുെവന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു.
ഏറെ അപകടകരവും സുപ്രധാനവുമായ രേഖകളെ വരെ കീഴ്കോടതി നിസ്സാരമായി കണ്ടിട്ടുണ്ട്. സംഘടന അംഗങ്ങളാണെന്ന് തെളിയിക്കാൻ േപ്രാസിക്യൂഷന് കഴിഞ്ഞില്ലെങ്കിലും അവരുടെ ദുരൂഹ പ്രവർത്തനത്തിനുള്ള ചില പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. കാൽപാടുകളൊന്നും ശേഷിപ്പിക്കാതെ തിരശ്ശീലക്ക് പിന്നിലും പരവതാനിക്കകത്തുമായിരുന്നു ഇവരുടെ പ്രവർത്തനങ്ങെളന്നതിെൻറ സൂചനകളാണിത്.
അറസ്റ്റിലാവുേമ്പാൾ ഇരുവരുടെയും ൈകവശം മൊബൈൽ ഫോണില്ലാതിരുന്നത് സംശയാസ്പദമാണ്. രഹസ്യം ചോരാതിരിക്കാനും ആരും പിന്തുടരാതിരിക്കാനും േഫാണുകൾ വീടുകളിൽ സൂക്ഷിച്ചതും സംഘടന നേതൃത്വത്തിെൻറ നിർദേശ പ്രകാരമാണെന്ന് കരുതണം.
നിരോധനമില്ലാത്ത പ്രസിദ്ധീകരണങ്ങളായതിനാൽ കൈവശം വെക്കുന്നത് തെറ്റല്ലെന്ന വാദവും കോടതി തള്ളി. ഓരോന്നും പ്രത്യേകം നിരോധിച്ചിട്ടില്ലെങ്കിലും ഇവ നിരോധിത സംഘടനയുടേതാണെന്നതിൽ തർക്കമിെല്ലന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന് ശേഷമുള്ള മുദ്രാവാക്യം വിളി മാത്രം മതി താഹയുടെ ജാമ്യം നിഷേധിക്കാൻ.
ജമ്മു കശ്മീർ മോചനം ആവശ്യപ്പെടുന്ന ബാനറുകളും രേഖയും സൂക്ഷിച്ചത് വിഘടനവാദ ആശയത്തിെൻറ വിത്ത് വിതക്കുന്ന രേഖകളായി കണക്കാക്കണം. വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കേണ്ടതാണെങ്കിലും ദേശീയ താൽപര്യത്തിനാണ് മുൻഗണനയെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈകോടതി ഉത്തരവ് എൻ.ഐ.എയുടെ അപ്പീലിൽ
മാവോവാദി ബന്ധം ആരോപിച്ച് പിടിയിലായ പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി താഹ ഫസലിെൻറ ജാമ്യം ഹൈകോടതി റദ്ദാക്കിയത് എൻ.ഐ.എയുടെ അപ്പീലിൽ. അതേസമയം, കൂട്ടുപ്രതിയായിരുന്ന അലൻ ഷുഹൈബിെൻറ ജാമ്യത്തിൽ ഇടപെട്ടില്ല. രണ്ട് പ്രതികൾക്കും എൻ.െഎ.എ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
നിരോധിത സംഘടനയുമായി താഹക്ക് ബന്ധമുള്ളതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയ കോടതി, താഹ എത്രയും വേഗം എൻ.ഐ.എ കോടതിയിൽ കീഴടങ്ങണമെന്ന് നിർദേശിച്ചു. രണ്ടുപേർക്കും ജാമ്യം അനുവദിച്ച നടപടി നിലനിൽക്കുന്നതല്ലെന്ന് വിലയിരുത്തിയെങ്കിലും അലൻ ഷുഹൈബിെൻറ കാര്യത്തിൽ എൻ.ഐ.എയുടെ ആവശ്യം നിരസിക്കുകയായിരുന്നു. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു.
2019 നവംബർ ഒന്നിന് അറസ്റ്റിലായ പ്രതികൾ ഒമ്പതു മാസമായി കസ്റ്റഡിയിൽ കഴിയുന്നത് കണക്കിലെടുത്തും ചില ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വിലയിരുത്തിയുമാണ് എൻ.ഐ.എ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. നിയമവശം പരിശോധിക്കാതെയും തെളിവുകൾ ശരിയായി വിശകലനം ചെയ്യാതെയുമാണ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന വിധി പ്രത്യേക കോടതി പുറപ്പെടുവിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു അപ്പീൽ ഹരജിയിൽ എൻ.െഎ.എയുടെ ആവശ്യം.
ഈ വാദം ശരിവെച്ച ൈഹകോടതി ഇക്കാര്യത്തിൽ കീഴ്കോടതി പരിധി വിട്ടതായി നിരീക്ഷിച്ചു. നിരോധിത സംഘടനാബന്ധം വ്യക്തമാക്കാൻ പ്രോസിക്യൂഷൻ ശേഖരിച്ച വസ്തുതകളും ഇവരുടെ സംഘടനാബന്ധം വ്യക്തമാക്കുന്ന സാക്ഷിമൊഴികളും കീഴ്കോടതി നിസ്സാരമായി കണ്ടെന്ന് കോടതി വിലയിരുത്തി.
തീവ്രവാദപ്രവർത്തനം, അക്രമപ്രവർത്തനം, അക്രമം എന്നൊക്കെ എൻ.ഐ.എ കോടതി ഉത്തരവിൽ ആവർത്തിച്ച് പറയുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുേമ്പാൾ ഇത്തരം പ്രവർത്തനത്തിന് വ്യക്തമായ തെളിവുകൾ അനിവാര്യമാണെന്ന് എൻ.ഐ.എ േകാടതി തെറ്റിദ്ധരിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ടിലോ കേസ് ഡയറിയിലോ പ്രതികൾക്കെതിരായ ആരോപണത്തിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് ബോധ്യപ്പെട്ടാൽ, ജാമ്യം നൽകാനാവില്ലെന്നാണ് സുപ്രീം കോടതി വിധികളുള്ളത്. സുപ്രീം കോടതി ഉത്തരവുകൾ പാലിച്ചിരുന്നെങ്കിൽ കീഴ്കോടതിയുടെ വിധി മറ്റൊന്നാകുമായിരുെന്നന്ന് ഉറപ്പുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാൽ, അലെൻറ ജാമ്യം റദ്ദാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. അറസ്റ്റിലാകുേമ്പാൾ 20 വയസ്സ് മാത്രമാെണന്നും ചികിത്സയിലുള്ള വ്യക്തിയാെണന്നതിന് ജാമ്യ ഹരജിക്കൊപ്പം രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇയാളിൽനിന്ന് പിടിച്ചെടുത്ത രേഖകളും ലഘുേലഖകളും താഹയിൽനിന്ന് കണ്ടെത്തിയതിെനക്കാൾ ഗൗരവം കുറഞ്ഞതാണ്.
വീട്ടിൽ തിരച്ചിലിനെത്തിയപ്പോൾ രണ്ടാം പ്രതി താഹ നിരോധിത സംഘടനക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് ഗൗരവമുള്ള കാര്യമാണ്. പിടിയിലായ ശേഷവും താഹയുടെ ഭാഗത്തുനിന്നുണ്ടായ തുടർ പ്രവൃത്തികൾ ആക്ഷേപകരമായിരുെന്നന്നും കോടതി പറഞ്ഞു.
എത്രയും വേഗം താഹ കീഴടങ്ങാത്തപക്ഷം കസ്റ്റഡിയിലെടുക്കാൻ പ്രത്യേക കോടതിക്ക് നടപടി സ്വീകരിക്കാം. അപ്പീലുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും വിചാരണസമയത്ത് ഇവ അടിസ്ഥാനമാക്കരുതെന്നും വിചാരണക്കോടതിക്ക് ഡിവിഷൻ ബെഞ്ച് നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.