ഫലമുണ്ടാക്കാതെ ആധാർ വിധി
text_fieldsതൃശൂർ: ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈൽ സിം കണക്ഷനും ആധാർ ആവശ്യമില്ലെന്ന സുപ് രീം കോടതി വിധി െവറുതെയായി. രണ്ട് കാര്യത്തിലും ഇപ്പോഴും ആധാർ തന്നെയാണ് അവലംബം.
പുതിയ അക്കൗണ്ട് തുടങ്ങാൻ ബാങ്കുകൾ ആധാർ ആവശ്യപ്പെടരുതെന്നാണ് വിധി. അതേസമയം, കെ.വൈ.സി (ഉപഭോക്താവിനെ തിരിച്ചറിയുക) രേഖകൾ വേണം. ഇതിന് വോട്ടർ തിരിച്ചറിയൽ കാർഡ് പോലുള്ള ഏതെങ്കിലും ആധികാരിക രേഖ മതി. എന്നാൽ, സുപ്രീം കോടതി വിധിക്ക് ശേഷം ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വരുന്നവരിൽ അധികവും അത്തരം രേഖകൾക്ക് പകരം ആധാർ അടിസ്ഥാനമാക്കിയുള്ള കെ.വൈ.സിയാണ് നൽകുന്നത്. വിരൽ അമർത്തിയാൽ വിവരങ്ങളെല്ലാം ലഭിക്കുമെന്ന സൗകര്യമാണ് ഉപഭോക്താക്കൾ കാണുന്നതേത്ര.
മറ്റൊന്ന്, അക്കൗണ്ട് തുടങ്ങുന്നത് ഒഴികെ മറ്റ് പല ബാങ്കിങ് ആവശ്യങ്ങൾക്കും സുപ്രീം കോടതി വിധിപ്രകാരം ആധാറാണ് അടിസ്ഥാന രേഖ. അര ലക്ഷം രൂപക്ക് മുകളിൽ ഇടപാട് നടത്തണമെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. പാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. സ്വാഭാവികമായും അര ലക്ഷത്തിന് മുകളിൽ ഇടപാടുള്ളവർക്ക് ആധാർ ആവശ്യമായി വരും. ക്ഷേമ ആനുകൂല്യങ്ങൾ, സബ്സിഡി എന്നിവക്കും ആധാർ വേണമെന്ന് സുപ്രീം കോടതി ഉത്തരവിലുണ്ട്. ആദായ നികുതി റിേട്ടൺ സമർപ്പിക്കാനും ആധാർ വേണം. മൊബൈൽ സിം കണക്ഷെൻറ കാര്യവും സമാനമാണ്.
പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ ഉൾപ്പെടെ എല്ലാ സേവന ദാതാക്കളും ഇപ്പോഴും ആധാർ നമ്പർ അടിസ്ഥാനമാക്കിയാണ് കണക്ഷൻ നൽകുന്നത്. അവരും ചൂണ്ടിക്കാട്ടുന്നത് ഉപേഭാക്താക്കളുടെ സൗകര്യമാണ്. കെ.വൈ.സി ആയി മറ്റു രേഖകൾ സമർപ്പിച്ചാൽ ഡാറ്റാ എൻട്രിക്ക് സമയമെടുക്കും. അതിന് ഉപഭോക്താക്കൾക്ക് താൽപര്യമില്ല. മറ്റൊന്ന്, നിലവിൽ ആധാർ നമ്പർ ബന്ധിപ്പിച്ച മൊബൈൽ നമ്പറുകളിൽനിന്ന് അത് വിഛേദിക്കുന്നതു സംബന്ധിച്ച് ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നും മൊബൈൽ കമ്പനി പ്രതിനിധികൾ പറയുന്നു.
ഫലത്തിൽ, കേരളം പോലുള്ള സംസ്ഥാനങ്ങളിലെങ്കിലും ഇതു സംബന്ധിച്ച വിധി പ്രഹസനമായി. ആധാർ രജിസ്ട്രേഷൻ ഉൗർജിതമായി നടക്കുന്ന കാലത്ത് അതിനെതിരെ സമർപ്പിച്ച ഹരജികൾ തീർപ്പാക്കാൻ വൈകുകയും രജിസ്ട്രേഷൻ ഏതാണ്ട് പൂർത്തിയായ ഘട്ടത്തിൽ വിധി വരികയും ചെയ്തതാണ് ഇൗ അവസ്ഥ സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.